|    Mar 28 Tue, 2017 7:33 pm
FLASH NEWS

ഒന്നര വയസ്സുകാരി കുഴല്‍ക്കിണറില്‍ വീണു

Published : 2nd July 2016 | Posted By: SMR

ജോധ്പൂര്‍: ഒന്നരവയസ്സുകാരി കുഴല്‍ക്കിണറില്‍ വീണു. രാജസ്ഥാനിലെ ബിന്‍ജ്‌വാരിയ ഗ്രാമത്തിലാണു സംഭവം. നേഹ ഗോഹ്‌ലോട്ട് എന്ന കുട്ടിയാണു കുഴല്‍ക്കിണറില്‍ വീണത്. രക്ഷാപ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. കുഴല്‍ക്കിണറില്‍ എവിടെയാണു കുട്ടി കിടക്കുന്നതെന്നു കണ്ടെത്താനായിട്ടില്ല. മാതാവിനൊപ്പം രണ്ടു ദിവസങ്ങള്‍ക്കു മുമ്പാണ് നേഹ മുത്തശ്ശിയുടെ കൃഷിയിടത്തിലെത്തിയത്.
ഇന്നലെ രാവിലെ 7ന് വീടിനു പുറത്ത് കളിക്കുന്നതിനിടെ ചാക്കുകൊണ്ട് മൂടിയ കുഴല്‍ക്കിണറിലേക്ക് കുട്ടി അബദ്ധത്തില്‍ വീഴുകയായിരുന്നു. കുഴല്‍ക്കിണറിലുണ്ടായിരുന്ന വെള്ളം കഴിഞ്ഞദിവസമാണ് ഉടമസ്ഥര്‍ നീക്കംചെയ്തത്. കിണര്‍ ചാക്കിട്ടു മൂടുകയും ചെയ്തു. കുഴല്‍ക്കിണര്‍ കൃത്യമായി മൂടുന്നതില്‍ ഉടമസ്ഥര്‍ കാണിച്ച അനാസ്ഥയാണ് അപകടത്തിനു കാരണമായത്. ജില്ലാ ഭരണകൂടത്തിന്റെയും സൈന്യത്തിന്റെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day