|    Jan 23 Mon, 2017 7:55 am
FLASH NEWS

ഒന്നര വയസ്സുകാരിക്ക് ചികില്‍സ നിഷേധിച്ചതായി പരാതി

Published : 16th April 2016 | Posted By: SMR

പേരാമ്പ്ര: പോരാമ്പ്രയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും ലിവറില്‍ നീരെന്നു സൂചിപ്പിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു വിട്ട ഒന്നര വയസ്സുകാരിക്ക് ചികില്‍സ നിഷേധിച്ചതായി രക്ഷിതാക്കളുടെ പരാതി.
കല്ലൂര്‍ കൈപ്രം സ്വദേശിനിയായ നജിയ എന്ന ഒന്നര വയസ്സുകാരിക്കാണ് ചികില്‍സ നിഷേധിച്ചത്.
രാത്രി 11.30ഓടെ മൂന്നു ടെസ്റ്റിന് എഴുതുകയും രക്തസാമ്പിള്‍ എടുത്ത് പരിശോധനയ്ക്കായി നല്‍കുകയും ചെയ്തു. എന്നാല്‍, മൂന്നു ദിവസം കഴിഞ്ഞ് റിസല്‍ട്ട് ലഭിക്കുമെന്നും എല്ലാവരും ലീവാണെന്നുമാണ് അധികൃതര്‍ പറഞ്ഞത്. യാതൊരുവിധ ചികില്‍സയും ലഭിക്കാത്തതിനാല്‍ കുട്ടി കരച്ചിലും ബഹളവും തുടര്‍ന്നപ്പോള്‍ വാര്‍ഡില്‍ നിന്നും വളരെ മോശമായി പെരുമാറുകയും പുറത്തുപോകാന്‍ പറയുകയും ചെയ്തുവെന്നു പരാതിയില്‍ പറയുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 43 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക