|    Aug 23 Wed, 2017 8:05 am
FLASH NEWS
Home   >  Kerala   >  

ഒന്നര വയസുകാരിയെ പൊള്ളലേല്‍പ്പിച്ചു; അമ്മക്കും കാമുകനുമെതിരെ പരാതി

Published : 2nd August 2017 | Posted By: mi.ptk

കൊച്ചി:ഒന്നര വയസുള്ള കുട്ടിയെ അമ്മയും കാമുകനും ചേര്‍ന്ന് പൊള്ളലേല്‍പ്പിച്ചതായി പരാതി. ഫോര്‍ട്ടുകൊച്ചി സ്വദേശിയായ യുവാവാണ് ഭാര്യക്കും കാമുകനുമെതിരെ പരാതി നല്‍കിയത്. മുഖത്തും വയറിനും കൈക്കും പൊള്ളലേറ്റ കുഞ്ഞിനെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുറച്ചുനാളുകളായി കാമുകനൊപ്പം താമസമാക്കിയ ഭാര്യക്കൊപ്പമായിരുന്നു ഒന്നരവയസുകാരിയും കഴിഞ്ഞിരുന്നതെന്ന് കുഞ്ഞിന്റെ പിതാവ് പറഞ്ഞു. കഴിഞ്ഞദിവസം യുവതി കുഞ്ഞിനെ തന്റെ വീട്ടില്‍ കൊണ്ടുവിടുകയായിരുന്നു. ഈ സമയത്താണ് കുഞ്ഞിന്റെ ദേഹത്ത് പൊള്ളലേറ്റതായി കണ്ടത്. ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നുവെന്നും പിതാവ് പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക