|    Oct 21 Sat, 2017 2:09 pm
FLASH NEWS

ഒന്നര മാസത്തെ ട്രോളിങ് നിരോധനം ഫലപ്രദമല്ല

Published : 2nd August 2017 | Posted By: fsq

 

കൊല്ലം: മല്‍സ്യസമ്പത്ത് സംരക്ഷിച്ചു ചെറുകിട പരമ്പരാഗത മല്‍സ്യ തൊഴിലാളികളെ രക്ഷിക്കുന്നതിനാണ് ട്രോളിങ് നിരോധനം ഏര്‍പ്പെടുത്തിയതെങ്കിലും നിരോധന കാലയളവില്‍ വിദേശ മീന്‍പിടിത്ത കപ്പലുകളെ നിയന്ത്രിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണെന്ന് സ്വതന്ത്രമല്‍സ്യ തൊഴിലാളി ഫെഡറേഷന്‍. പരമ്പരാഗത ചെറുകിട മല്‍സ്യതൊഴിലാളികളെ രക്ഷിക്കുവാനും മല്‍സ്യസമ്പത്തു വര്‍ദ്ധിപ്പിക്കുവാനുമാണ് നിരോധനം എര്‍പ്പടുത്തുന്നതെങ്കില്‍ മണ്‍സൂണ്‍ കാലത്ത് മൂന്നു മാസവും നിരോധനം ഏര്‍പ്പെടുത്തുകയും കപ്പല്‍ വള്ളങ്ങളെയും റിങ് സീന്‍വലകളെയും നിരോധനത്തില്‍ ഉള്‍പ്പെടുത്തണം. ഇതിനായി മല്‍സ്യതൊഴിലാളികള്‍ പ്രക്ഷോഭ സമരങ്ങള്‍ നടത്തുമെന്നും സ്വതന്ത്രമല്‍സ്യ തൊഴിലാളി ഫെഡറേഷന്‍ കൊല്ലം ജില്ലാ പ്രസിഡന്റ് എസ് സ്റ്റീഫനും, സെക്രട്ടറി എ ആന്‍ഡ്രൂസും സംയുക്ത പ്രസ്താവനയില്‍ ഫഷറീസ് മന്ത്രിക്ക് മുന്നറി—പ്പു നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക