|    Mar 28 Tue, 2017 9:42 pm
FLASH NEWS

ഒന്നര കിലോ സ്വര്‍ണവുമായി യുവാവിനെ അധോലോക സംഘം തട്ടിക്കൊണ്ടുപോയി

Published : 18th October 2016 | Posted By: SMR

കാസര്‍കോട്: ദുബയില്‍നിന്നു കേരളത്തിലേക്ക് കടത്താന്‍വേണ്ടി നല്‍കിയ സ്വര്‍ണവുമായി എത്തിയ കാരിയറെ മുംബൈ അധോലോകസംഘം തട്ടിക്കൊണ്ടുപോയതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് ഉപ്പള പൈവളിഗെയിലെ കൊലക്കേസ് പ്രതികളെ ചുറ്റിപ്പറ്റി രഹസ്യാന്വേഷണ വിഭാഗവും പോലിസും അന്വേഷണം ആരംഭിച്ചു.
കോഴിക്കോട് സ്വദേശികളായ രണ്ടു പേരും കര്‍ണാടക മടിക്കേരി സ്വദേശിയും അടക്കം മൂന്നു പേര്‍ പങ്കാളികളായാണ് ദുബയില്‍നിന്നു കേരളത്തിലേക്ക് സ്വര്‍ണം കടത്തുന്ന സംഘത്തില്‍നിന്നും 1.650 കിലോ സ്വര്‍ണം കൊണ്ടുവന്നത്. ദുബയില്‍നിന്നു മുംബൈ വിമാനത്താവളം വഴിയാണ് സ്വര്‍ണം എത്തിയത്. പുത്തിഗെവാണി സ്വദേശിയെയാണ് കാരിയറായി നിയോഗിച്ചിരുന്നത്. സ്വര്‍ണം കടത്തുന്ന വിവരം രഹസ്യമായി അറിഞ്ഞ മുംബൈ അധോലോക സംഘത്തില്‍പ്പെട്ട ഉപ്പളയിലെ രണ്ടു കൊലക്കേസ് പ്രതികള്‍ പുത്തിഗെ സ്വദേശിയെ തട്ടിക്കൊണ്ടുപോയി സ്വര്‍ണം കൈവശപ്പെടുത്തുകയായിരുന്നു.
സ്വര്‍ണം ഏല്‍പ്പിക്കേണ്ട സമയം കഴിഞ്ഞിട്ടും എത്താത്തതിനെ തുടര്‍ന്ന് സംശയം തോന്നിയ ദുബയിലെ സ്വര്‍ണ ഉടമകള്‍ നടത്തിയ അന്വേഷണത്തിലാണ് തട്ടിക്കൊണ്ടുപോയി സ്വര്‍ണം കവര്‍ന്ന വിവരം അറിയുന്നത്. തുടര്‍ന്ന് ഇവര്‍തന്നെ നടത്തിയ അന്വേഷണത്തില്‍ ഉപ്പള സ്വദേശിയായ യുവാവിനും പങ്കുള്ളതായി കണ്ടെത്തുകയായിരുന്നു. ഇയാളെ സ്വര്‍ണ ഉടമകള്‍ ദുബയില്‍നിന്നു പിടികൂടി.  കഴിഞ്ഞ ഒരാഴ്ചയായി ഉപ്പളയിലെ യുവാവ് സ്വര്‍ണ ഉടമകളുടെ കസ്റ്റഡിയിലാണെന്നാണ് വിവരം. ബാളിഗെ അസീസ് വധക്കേസിലെ പ്രധാന പ്രതികളായ രണ്ടു പേരാണ് മുംബൈ അധോലോക സംഘത്തിന് വേണ്ടി സ്വര്‍ണം കടത്തിയതെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരം. എന്നാല്‍, ഇവരുടെ മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. നേരത്തേ ഉപ്പള ടൗണില്‍ ഫഌറ്റില്‍ കഴിഞ്ഞിരുന്ന അധോലോക സംഘം, എതിര്‍വിഭാഗത്തിലെ പ്രധാനി ജയിലില്‍ നിന്ന് ഇറങ്ങിയതിനെ തുടര്‍ന്ന് ഉപ്പളയില്‍ നിന്നു താമസം മാറ്റിയിരുന്നു. ഇവര്‍ കര്‍ണാടക അതിര്‍ത്തിപ്രദേശമായ തലക്കിയില്‍ ആണ് ഇപ്പോള്‍ കേന്ദ്രീകരിച്ചിരിക്കുന്നതെന്നാണ് പോലിസിന് ലഭിച്ച വിവരം.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day