|    May 23 Wed, 2018 1:19 am
FLASH NEWS

ഒന്നര കിലോ കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റില്‍

Published : 9th June 2017 | Posted By: fsq

 

തളിപ്പറമ്പ്: വില്‍പനക്കായി കൊണ്ടുവന്ന ഒന്നരകിലോ കഞ്ചാവുമായി രണ്ടുപേരെ തളിപ്പറമ്പ് എസ്‌ഐ പി എ ബിനോ മോഹനും സംഘവും അറസ്റ്റു ചെയ്തു. കണ്ണൂര്‍ സിറ്റി ജുമാമസ്ജിദിന് സമീപത്തെ വട്ടക്കുന്നുമ്മല്‍ നസീര്‍ (43), ഇരിക്കൂറിലെ കൂരിയാലിച്ചിറ വീട്ടില്‍ സുരേഷ് കുമാര്‍ (43) എന്നിവരെയാണ് ഇന്നലെ രാവിലെ 10ന് മന്ന ടോഗോര്‍ സ്‌കൂളിന് സമീപത്ത് നിന്നും പിടികൂടിയത്. ഇരുവരും കഞ്ചാവ് കടത്ത് സംഘത്തിലെ മുഖ്യ കണ്ണികളാണ്. തമിഴ്‌നാട് കമ്പംതേനിയില്‍ നിന്നാണ് കഞ്ചാവ് എത്തിക്കുന്നത്. തുടര്‍ന്ന് തളിപ്പറമ്പ് ടൗണില്‍ വിറ്റഴിക്കാറാണ് പതിവ്. ഇതിന് മുമ്പ് പലതവണ തളിപ്പറമ്പില്‍ ഇവര്‍ കഞ്ചാവ് വില്‍പ്പന നടത്തിയിട്ടുണ്ടെന്നും ഒടുവില്‍ കഴിഞ്ഞ മാസം രണ്ട് കിലോ കഞ്ചാവ് നഗരത്തില്‍ വിറ്റഴിച്ചതായും ഇവര്‍ സമ്മതിച്ചതായി പോലിസ് പറഞ്ഞു. ആഴ്ചകളായി പോലിസ് ഇവരെ നിരീക്ഷിച്ചു വരികയായിരുന്നു. രഹസ്യ വിവരത്തേതുടര്‍ന്നു നടത്തിയ റെയ്ഡില്‍ കെഎല്‍ 59 പി 811 യമഹ റെ സെഡ് സ്‌കൂട്ടറില്‍ പോകുന്നതിനിടെയാണ് പിടികൂടിയത്്. പ്ലാസ്റ്റിക് ഷോപ്പറില്‍ പൊതിഞ്ഞ് സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. സ്‌കൂട്ടര്‍ കസ്റ്റഡിയിലെടുത്തു. സംഘത്തിലെ മറ്റു ചിലര്‍ നിരീക്ഷണത്തിലാണ്. ഡിവൈഎസ്പിയുടെ സ്‌ക്വാഡിലെ പി എ ജാബിര്‍, കെ വി രമേശന്‍, സീനിയര്‍ സിപിഒ കെ വി സുവര്‍ണന്‍, പുഷ്പജന്‍, ഡ്രൈവര്‍ എ പി നവാസ് തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss