|    Mar 30 Thu, 2017 4:36 am
FLASH NEWS

ഒന്നരവര്‍ഷത്തിനിടെ തൊടുപുഴയില്‍ അഞ്ച് എസ്‌ഐമാര്‍

Published : 25th August 2016 | Posted By: SMR

തൊടുപുഴ: നഗരത്തില്‍ പോലിസ് സ്‌റ്റേഷന്‍ ഹൗസ് ഓഫിസറുടെ കസേരയില്‍ ഇരുപ്പുറയ്ക്കാതെ എസ്‌ഐമാര്‍.വന്നിരുന്ന് കാര്യങ്ങളൊക്കെയൊന്ന് മനസിലാക്കി വരുമ്പോഴേക്കും സ്ഥലം മാറ്റമോ അച്ചടക്ക നടപടിയോ ഒക്കെയാണ് പലരെയും തേടിയെത്തുന്നത്.ചുരുക്കം ചിലര്‍ക്ക് സ്വന്തം പാകപ്പിഴകള്‍ വിനയായപ്പോള്‍ ഭൂരിപക്ഷം പേര്‍ക്കും തൊടുപുഴ എസ്.ഐയുടെ കസേരയില്‍ കാലപ്പഴക്കമില്ലാതാക്കിയത് രാഷ്ട്രീയ ഇടപെടലുകളാണ്.
ചുരുങ്ങിയ കാലത്തിനിടയില്‍ നഗരത്തിലെ സ്‌റ്റേഷനില്‍ വന്ന് മടങ്ങിയവര്‍ നിരവധി.സുബ്രഹ്മണ്യന്‍ സുകുമാരന്‍,ക്ലീറ്റസ് കെ ജോസഫ്,വിനോദ്കുമാര്‍,അരുണ്‍ നാരായണ്‍,ജയകുമാര്‍ തുടങ്ങിയവരാണ് തൊട്ടടുത്ത നാളില്‍ പ്രധാനമായും പ്രിന്‍സിപ്പല്‍ എസ്‌ഐയുടെ ചാര്‍ജ് വഹിച്ച് കടന്നുപോയവര്‍.
ഇടയ്ക്കു കുറച്ചുനാളുകള്‍ മാത്രം ചാര്‍ജെടുത്ത് മടങ്ങിയ എസ്‌ഐമാര്‍ വേറെയുമുണ്ട്.ഇവരില്‍ ഷിന്റോ പി കുര്യന്‍ മാത്രമാണ് രണ്ടു വര്‍ഷത്തോളം സ്‌റ്റേഷന്‍ ഹൗസ് ഓഫിസറുടെ ചാര്‍ജ് വഹിച്ചത്.
നഗരത്തില്‍ കഞ്ചാവ് ലഹരി മാഫിയ,സാമൂഹിക വിരുദ്ധശല്യം,മോഷണം തുടങ്ങിയവ വ്യാപകമാകുമ്പോഴും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനോ ഇവരെ നിയമത്തിനു മുന്നില്‍ കൊണ്ടു വരുന്നതിനോ പോലിസിനു കഴിയുന്നില്ല എന്ന ആരോപണം ശക്തമാണ്.കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നഗരത്തിലും സമീപ പഞ്ചായത്തുകളിലുമായി  മോഷണ പരമ്പരകളാണ് നടന്നത്.
വ്യാപാര സ്ഥാപനങ്ങള്‍,താമസ സ്ഥലങ്ങള്‍,ആരാധനാലയങ്ങള്‍ ഉള്‍പ്പെടെ നിരവധി മോഷണക്കേസുകള്‍ റിപോര്‍ട്ട് ചെയ്തുവെങ്കിലും പ്രതികള്‍ പിടിയിലായത് ഒന്നോ രണ്ടോ കേസുകളില്‍ മാത്രം. എസ്ബിഐയില്‍ കവര്‍ച്ചാശ്രമം നടന്നിട്ടും അന്വേഷണത്തില്‍ കാര്യമായ പുരോഗതിയില്ല.വീട്ടുകാര്‍ ഉംറയ്ക്ക് പോയ തക്കം നോക്കി വീടിനുള്ളില്‍ കടന്ന് പണവും ആഭരണങ്ങളും മോഷ്ടിച്ച സംഭവം നടന്നിട്ട് മാസങ്ങള്‍ പിന്നിട്ടു.തൊടുപുഴ കോലാനിയില്‍ മോഷണങ്ങള്‍ പതിവായി.
പട്രോളിങ് ശക്തമാക്കിയെന്ന് പറയുമ്പോഴും കള്ളന്മാര്‍ തൊടുപുഴയില്‍ തമ്പടിച്ച് മോഷണം തുടരുകയാണ്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day