|    Nov 20 Mon, 2017 1:29 pm
Home   >  Todays Paper  >  Page 4  >  

ഒന്നരവയസ്സുകാരിക്ക് മാതാവിന്റെയും കാമുകന്റെയും ക്രൂരപീഡനം

Published : 3rd August 2017 | Posted By: fsq

 

കൊച്ചി: ഒന്നരവയസ്സുകാരിയെ മാതാവും കാമുകനും ചേര്‍ന്നു ക്രൂരമായി മര്‍ദിച്ചതായി പരാതി. ഫോര്‍ട്ട് കൊച്ചി കുറ്റിക്കാട്ടില്‍ കെ എച്ച് അനൂപിന്റെ മകളെയാണ് ഗുരുതര പരിക്കുകളോടെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.കുഞ്ഞിനെ മാതാവ് സൈറാബാനുവും കോഴിക്കോട് സ്വദേശിയായ കാമുകന്‍ ജുനൈദും മര്‍ദിച്ചതാണെന്ന് പിതാവ് പോലിസില്‍ പരാതി നല്‍കി. കുട്ടിയുടെ തോളെല്ല് ഒടിഞ്ഞ നിലയിലാണ്. കരുവേലിപ്പടി സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയ്‌ക്കെത്തിച്ച കുട്ടിയുടെ പരിക്ക് ഗുരുതരമായതിനാല്‍ എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ദിവസങ്ങള്‍ നീണ്ട പീഡനത്തിനാണ് കുട്ടി ഇരയായതെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു. സംഭവത്തില്‍ ഇടപെട്ട ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടിയെ പിതാവിന്റെ സംരക്ഷണത്തില്‍ വിട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക