|    Oct 18 Thu, 2018 3:51 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ഒന്നരലക്ഷം ലോണെടുത്ത കര്‍ഷകന് ഒരു പൈസയുടെ ഇളവു നല്‍കി യോഗി സര്‍ക്കാര്‍

Published : 20th September 2017 | Posted By: fsq

 

ലക്‌നൗ: ഒന്നരലക്ഷം രൂപ ലോണെടുത്ത കര്‍ഷകന് ഒരു പൈസയുടെ ഇളവു പ്രഖ്യാപിച്ച് യോഗി ആദിത്യനാഥ് സര്‍ക്കാര്‍. യുപി സര്‍ക്കാരിന്റെ വായ്പാ ഇളവ് പദ്ധതിയായ റിന്‍ മോചന്‍ യോജന പദ്ധതിയിലാണ് സര്‍ക്കാര്‍ കര്‍ഷകന് ഒരു പൈസയുടെ ബാധ്യത ഒഴിവാക്കിക്കൊടുത്തത്. ഉത്തര്‍പ്രദേശിലെ മഥുര ജില്ലയിലെ കര്‍ഷകനായ ചിന്ദിക്കാണ് സര്‍ക്കാര്‍ ഒരു പൈസയുടെ ഇളവു നല്‍കിയത്. ആറുവര്‍ഷം മുമ്പാണ് കൃഷിയാവശ്യത്തിനായി ചിന്ദി പഞ്ചാബ് നാഷനല്‍ ബാങ്കില്‍ നിന്ന് ഒന്നരലക്ഷം രൂപ ലോണെടുത്തത്. പദ്ധതി പ്രകാരം ഒരുലക്ഷം രൂപയാണ് ഇളവു ലഭിക്കേണ്ടതെന്ന് ചിന്ദി പറയുന്നു. റിന്‍ മോചന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരുലക്ഷം രൂപ വരെയുള്ള കാര്‍ഷിക കടങ്ങള്‍ സര്‍ക്കാര്‍ എഴുതിത്തള്ളുന്നു എന്ന അറിയിപ്പുണ്ടായിരുന്നു. ഈ വര്‍ഷം ഏപ്രിലിലാണ് യോഗി സര്‍ക്കാര്‍ റിന്‍ മോചന്‍ യോജന പദ്ധതി ആവിഷ്‌കരിച്ചത്. ഉദ്യോഗസ്ഥര്‍ക്ക് തെറ്റുപറ്റിയതാവാമെന്നു കരുതി അവരെ മൂന്നുവട്ടം സമീപിച്ചെങ്കിലും ഇതുസംബന്ധിച്ച് വിശദീകരണം നല്‍കാന്‍ ആരും തയ്യാറായില്ലെന്ന് ചിന്ദിയുടെ മകന്‍ ബന്‍വാരിലാല്‍ പറയുന്നു. സര്‍ക്കാരിന് കര്‍ഷകരോട് ആത്മാര്‍ഥതയില്ലെന്ന ആരോപണവുമായി പ്രതിപക്ഷവും രംഗത്തെത്തി. തുച്ഛമായ തുക മാത്രമാണ് എഴുതിത്തള്ളിയതതെന്നു കാണിച്ച് നിരവധി കര്‍ഷകരാണു പരാതി നല്‍കിയിരിക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss