|    Dec 18 Mon, 2017 3:11 am
FLASH NEWS

ഒന്നരമാസത്തിനിടയില്‍ 70 ലോഡ് മണലും 38 ടിപ്പറും പിടികൂടി

Published : 22nd October 2016 | Posted By: SMR

ഒന്നരമാസത്തിനിടയില്‍ 70 ലോഡ് മണലും 38 ടിപ്പറും പിടികൂടി
കാഞ്ഞങ്ങാട്: ഒന്നരമാസത്തിനിടയില്‍ റവന്യൂ വകുപ്പ് അധികൃതര്‍ 70 ലോഡ് കരമണലും 38 ഓളം ടിപ്പര്‍ ലോറികളും എട്ട് എക്‌സ്‌കവേറ്ററുകളും പിടികൂടിയതായി കാഞ്ഞങ്ങാട് തഹസില്‍ദാര്‍ എ കെ രേമചന്ദ്രന്‍ അറിയിച്ചു. ഓണക്കാല അവധിക്കാണ് ജില്ലാ കലക്ടറുടെ പ്രത്യേക നിര്‍ദേശ പ്രകാരം റവന്യൂ അധികൃതരുടെ അന്വേഷണസംഘത്തെ മണ്ണെടുപ്പ് തടയുന്നതിനായി കലക്ടര്‍ നിയോഗിച്ചത്. കാഞ്ഞങ്ങാടിന്റെ തീരദേശ മേഖലകളിലും മുട്ടുന്തല, പൊയ്യക്കര, മല്ലികമാട് എന്നിവിടങ്ങളില്‍ നിന്നും വ്യാപകമായ തോതില്‍ കരമണലെടുപ്പു നടക്കുന്നുണ്ടെന്നറിഞ്ഞതിനെ തുടര്‍ന്നായിരുന്നു കലക്ടറുടെ നീക്കം. പിടിച്ചെടുത്ത വാഹനങ്ങള്‍ സൂക്ഷിക്കാന്‍ സ്ഥലമില്ലാത്തതിനാല്‍ എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ് റവന്യൂ അധികൃതര്‍. ഓരോ ദിവസവും ഓരോ ആള്‍ക്കാരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇറങ്ങുന്നത്. ഒരു ഡെപ്യൂട്ടി തഹസില്‍ദാര്‍, വില്ലേജ് ഓഫിസര്‍മാര്‍, താലൂക്ക് ഓഫിസ് ജീവനക്കാര്‍ എന്നിവരടങ്ങുന്നതാണ് സംഘം. അനധികൃത കരമണലിനും പുഴ മണലിനും 25,000 മുതല്‍ 30,000 രൂപവരെയാണ് പിഴ ഈടാക്കുന്നത്. മണ്ണിന് പത്തായിരത്തില്‍ താഴെയാണ് പിഴ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss