|    Mar 25 Sat, 2017 11:17 am
FLASH NEWS

ഒന്നരക്കോടി ചെലവഴിച്ച് നിര്‍മിച്ച ഭൂഗര്‍ഭകേബിളുകള്‍ മണ്ണിനടിയില്‍

Published : 20th October 2016 | Posted By: SMR

കാസര്‍കോട്: വൈദ്യുതി വകുപ്പും ബിഎസ്എന്‍എല്ലും തമ്മിലുള്ള തര്‍ക്കം കാരണം പത്ത് വര്‍ഷമായി കോടികള്‍ ചെലവഴിച്ച് സ്ഥാപിച്ച ഭൂഗര്‍ഭ വൈദ്യുത കേബിള്‍ പ്രവര്‍ത്തന സജ്ജമല്ലാതെ മണ്ണിനടയില്‍ തന്നെ. വൈദ്യുതി പ്രസരണ നഷ്ടം കുറക്കുക എന്നലക്ഷ്യത്തോടെ ആവിഷ്‌ക്കരിച്ച ആര്‍പിഡിആര്‍പി എന്ന പദ്ധതി പ്രകാരമാണ് കാസര്‍കോട് നഗരത്തില്‍ മണ്ണിനടിയില്‍ കേബിള്‍ കുഴിച്ചിട്ടത്. 2006ലാണ് 1.5 കോടി രൂപ ചിലവഴിച്ച് ആറ് കിലോമീറ്റര്‍ കേബിള്‍ സ്ഥാപിച്ച് പദ്ധതി പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് കേബിള്‍ കമ്മീഷന്‍ ചെയ്യാനുള്ള നടപടിയുടെ ഭാഗമായി ബിഎസ്എന്‍എല്‍ അനുമതി തേടിയപ്പോഴാണ് ഇരു വകുപ്പുകളും തമ്മില്‍ തര്‍ക്കങ്ങള്‍ ആരംഭിച്ചത്. ഇരു കേബിളുകളും തമ്മില്‍ 30 സെന്റീമീറ്റര്‍ അകലം വേണമെന്നാണ് മാനദണ്ഡലം. എന്നാല്‍ ഇത് പാലിക്കാന്‍ വൈദ്യുതി വകുപ്പ് കൂട്ടാക്കിയില്ലെന്നും പലയിടത്തും മാനദണ്ഡം പാലിച്ചില്ലെന്നുമാണ് ബിഎസ്എന്‍എ ല്‍ വാദം. ഇരു സ്ഥാപനങ്ങളും തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പിന്നീട് ബിഎസ്എന്‍എല്‍ പരിശോധിച്ച് ഒരു കിലോമീറ്ററോളം ഭാഗത്ത് കമ്മീഷന്‍ ചെയ്യാന്‍ അനുമതി നല്‍കുകയും ചെയ്തു. ബാക്കിയുള്ള ഭാഗം കമ്മീഷന്‍ ചെയ്യുന്നതില്‍ തര്‍ക്കം തുടര്‍ന്നതിനെ തുടര്‍ന്ന് 17.5 ലക്ഷം രൂപ ചിലവില്‍ ബംഗളൂരു ആസ്ഥാനമായ കമ്പനിയെ ഉപയോഗിച്ച് പരിശോധന നടത്തുകയായിരുന്നു. നഗരത്തില്‍ 3.67 കിലോമീറ്റര്‍ കേബിളുകളാണ് ഇനിയും കാസര്‍കോട് കമ്മീഷന്‍ ചെയ്യാനുള്ളത്. നിലവില്‍ വിദ്യാനഗര്‍ സബ് സ്റ്റേഷനില്‍ നിന്ന് ഇതുവഴി വൈദ്യുതി എത്തിക്കാനാണ് തീരുമാനം. സമാനമായ സംഭവം കാഞ്ഞങ്ങാട് നഗരത്തിലുമുണ്ട്. കാഞ്ഞങ്ങാട് ടൗണില്‍ അലാമിപ്പള്ളി മുതല്‍ മന്‍സൂര്‍ ഹോസ്പിറ്റല്‍ വരെ 5.68 കിലോമീറ്ററും ഇത്തരത്തില്‍ കമ്മീഷന്‍ ചെയ്യാതെ കിടക്കുന്നുണ്ട്. എന്നാല്‍ ഭൂഗര്‍ഭ കേബിളുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ബിഎസ്എന്‍എല്‍ അനുമതി നല്‍കിയാല്‍ പരിഗണിക്കാമെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി.

(Visited 19 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക