|    Feb 26 Mon, 2018 2:59 am
FLASH NEWS

ഒന്നരക്കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

Published : 27th December 2017 | Posted By: kasim kzm

പുത്തനത്താണി: ഒന്നര കിലോ കഞ്ചാവുമായി നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയും മണല്‍ മാഫിയ സംഘത്തിലെ പ്രധാന കണ്ണിയുമായ യുവാവ്  എക്‌സൈസിന്റെ പിടിയിലായി. അല്ലൂര്‍ പുതുക്കിടി വീട്ടില്‍ ഷാഹുല്‍ ഹമീദ് (29)നെയാണ് കുറ്റിപ്പുറം എക്‌സൈസ് ആസൂത്രിത നീക്കത്തിലൂടെ പിടികൂടിയത്.
പോലിസിനും എക്‌സൈസിനും തലവേദനയായിരുന്ന പ്രതി ചന്ദനക്കാവ് പരിസരത്തുളള സ്വകാര്യ വ്യക്തിയുടെ ക്വാര്‍ട്ടേഴ്‌സില്‍ വച്ച് കഞ്ചാവ് പായ്ക്ക് ചെയ്യുന്നതിനിടയിലാണ് പിടിയിലായത്. ഇയാളില്‍ നിന്നും ചെറു പായ്ക്കറ്റുകളിലാക്കി വില്‍പ്പനക്കായി സൂക്ഷിച്ചിരുന്ന ഒന്നര കിലോ കഞ്ചാവും ഒരു ബുള്ളറ്റ് ബൈക്കും സ്വര്‍ണാഭരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ആറ് മാസങ്ങള്‍ക്ക് മുമ്പ് ഒരുകിലോ കഞ്ചാവും സ്‌കോര്‍പിയോ കാറുമായി ഇയാളെ എക്‌സൈസ് പിടികൂടിയിരുഥികള്‍ക്കാണ് പ്രധാനമായും കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നത്.പോലിസിലും എക്‌സൈസിലുമായി നിരവധി കഞ്ചാവു കേസുകളിലും മറ്റ് ക്രിമിനല്‍ കേസുകളിലും പ്രതിയായ ഷാഹുല്‍ ഹമീദ് ആന്ധ്രയില്‍ നിന്നുമാണ് കഞ്ചാവ് കൊണ്ടു വന്നിരുന്നത്. തിരുന്നാവായ,പുത്തനത്താണി,കോട്ടക്കല്‍ ഭാഗങ്ങളിലാണ് കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നത്.
കഞ്ചാവ് വില്‍പനക്കായി സ്‌കൂള്‍ കോളജ് വിദ്യാര്‍ഥികളെ ഉപയോഗിക്കുന്നതായി ഇയാളെ കുറിച്ച് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗിന് വാട്ട്‌സ് ആപ്പില്‍ പരാതി ലഭിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ അനില്‍ കുമാറിന്റെ നിര്‍ദ്ദേശ പ്രകാരം എക്‌സൈസ് സംഘം ഇയാളെ രഹസ്യമായി നിരീക്ഷിച്ചു വരികയായിരുന്നു. പ്രതിയെ വടകര കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്തു .കുറ്റിപ്പുറം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ രാജേഷ് ജോണ്‍,പ്രിവന്റീവ് ഓഫിസര്‍ എസ് ജി സുനില്‍ ,സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ഷിബു ശങ്കര്‍, എ ഹംസ,രാജീവ് കുമാര്‍, മനോജന്‍, സാഗീഷ് എക്‌സൈസ് ഡ്രൈവര്‍  ശിവകുമാര്‍ എന്നിവര്‍ എക്‌സൈസ് സംഘത്തിലുണ്ടായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss