|    May 27 Sat, 2017 12:37 am
FLASH NEWS

ഒന്നരക്കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

Published : 14th October 2016 | Posted By: Abbasali tf

മുക്കം: മലയോര മേഖലയില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുളളവര്‍ക്ക് കഞ്ചാവ് മൊത്തമായി വില്‍പ്പന നടത്തുന്നയാള്‍ പിടിയില്‍. കറുത്തപറമ്പ് സ്വദേശി അബ്ദുല്‍ സഫീര്‍ എന്ന മാധവന്‍ (28) ആണ് മുക്കം പോലിസിന്റെ പിടിയിലായത്. ഇയാളില്‍ നിന്ന് 1.400 കി ലോഗ്രാം കഞ്ചാവും പിടികൂടി. വലിയപറമ്പ് ബസ് സ്‌റ്റോപ്പിനടുത്ത് ഇയാള്‍ കഞ്ചാവ് വില്‍ക്കുന്നതായി പോലിസിന് രഹസ്യവിവരം ലഭിക്കുകയായിരുന്നു. മുക്കം എസ് ഐ അബ്ദുറഹിമാന്‍, ഗ്രേഡ് എസ്‌ഐ സലീം, എഎസ് ഐ വേണുഗോപാല്‍, സീനിയര്‍ സി പിഒ ജയമോദ്, എന്നിവര്‍ ചേര്‍ന്ന് പിടികൂടുകയായിരുന്നു. സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഏജന്റുമാര്‍ മുഖേനയും നേരിട്ടും കഞ്ചാവ് വില്‍പ്പന നടത്തുന്ന ആളാണ് സഫീര്‍ എന്ന മാധവന്‍. ഇയാള്‍ ജില്ലയിലെ തന്നെ കഞ്ചാവ് മാഫിയയുടെ പ്രധാന കണ്ണിയാണ്. സഫീറിന് കീഴില്‍ 50 ഓളം പേരാണ് വില്‍പ്പനക്കാരായുള്ളത്. വര്‍ഷങ്ങളായി കഞ്ചാവ് വില്‍പ്പന തൊഴിലാക്കിയ സഫീര്‍ പക്ഷെ ആദ്യമായാണ് പിടിയിലാവുന്നത്. കറുത്ത പറമ്പ്, വലിയപറമ്പ്, നെല്ലിക്കാപറമ്പ് മേഖലകളില്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ ലഹരിക്കെതിരേ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day