|    Oct 24 Tue, 2017 3:20 pm
FLASH NEWS

ഒന്നരക്കിലോ കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

Published : 12th October 2016 | Posted By: Abbasali tf

സുല്‍ത്താന്‍ബത്തേരി: ഒന്നരക്കിലോ കഞ്ചാവുമായി രണ്ടു പേരെ സുല്‍ത്താന്‍ ബത്തേരി പോലിസ് പടികൂടി. നാദാപുരം കാക്കാട് അരൂര്‍ വെളുത്തപറമ്പില്‍ മീത്തല്‍ വിട്ടില്‍ പ്രജിത്(29), കുറ്റിയാടി  കീക്കോത്ത് കുഞ്ഞോടന്‍കണ്ടി ഷിബിന്‍(20) എന്നിവരെയാണ് സുല്‍ത്താന്‍ ബത്തേരി പോലിസ് ഇന്നലെ രാവിലെ 11.30ഓടെ കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് സമീപം വച്ച് കഞ്ചാവുമായി പിടികൂടിയത്. കര്‍ണ്ണാടകയിലെ ബൈരക്കുപ്പയില്‍ നിന്നും ഒരു കിലോ 400ഗ്രാം കഞ്ചാവുമായി ബൈക്കില്‍ വരുന്നതിന്നിടെയാണ് ഇരുവരെയും രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍  പോലിസ് പിടികൂടിയത്. സംഘം സഞ്ചരിച്ച പള്‍സര്‍ ബൈക്കും പോലിസ് കസ്റ്റഡിയിലെടുത്തു. ഇരുവരും കഞ്ചാവ് എത്തിച്ച് വില്‍പന നടത്തുന്ന സംഘത്തില്‍പ്പെട്ടവാരാണന്ന് പോലിസ് പറയഞ്ഞു. 14000 രൂപയ്ക്കാണ് ഇവര്‍ കഞ്ചാവ് വാങ്ങിയത്. ഇത് വിറ്റാല്‍  70000രൂപ ലഭിക്കുമെന്നാണ് പിടിയിലായവര്‍ പോലിസിനോട് പറഞ്ഞത്. പ്രതികളേയും ഇവരില്‍ നിന്നും പിടിച്ചെടുത്ത കഞ്ചാവും പിന്നീട് വടകര നാര്‍ക്കോട്ടിക്  കോടതിയില്‍ ഹാജരാക്കി.സുല്‍ത്താന്‍ ബത്തേരി എസ്എച്ച്ഒ ബിജു ആന്റണി, എസ്‌ഐ പൗലോസ്, സിപിഒമാരായ സണ്ണി, സുബാഷ്, അബ്ബാസ്, ശരത്, അനസ് എന്നിവരുടെ നേതൃത്വത്തിലാണ് കഞ്ചാവുമായി ബൈക്കിലെത്തിയ സംഘത്തെ പിടികൂടിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക