|    Apr 20 Fri, 2018 10:40 am
FLASH NEWS

ഒന്നരകിലോ കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയില്‍

Published : 29th June 2016 | Posted By: SMR

കണ്ണൂര്‍: വളപട്ടണത്ത് ഇതരസംസ്ഥാന തൊഴിലാളിയില്‍ നിന്ന് കഞ്ചാവ്, നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി. ഒന്നര കിലോ കഞ്ചാവും ഒരു കിലോ നിരോധിത പുകയില വസ്തുക്കളുമായി ബീഹാര്‍ കണ്ടാറിലെ ലാല പാസ്വാനെ(34)യാണ് വളപട്ടണം എസ്‌ഐ ശ്രീജിത്ത് കൊടേരിയും സംഘവും അറസ്റ്റ് ചെയ്തത്. അഴീക്കോട് കപ്പക്കടവ് സില്‍ക്ക റോഡിലെ ക്വാര്‍ട്ടേഴ്‌സിലാണ് ഇയാള്‍ താമസിക്കുന്നത്.
മണല്‍വാരല്‍ തൊഴിലാളിയാണ്. എന്നാല്‍, കഞ്ചാവും പുകയില ഉല്‍പന്നവും കടത്തലാണ് പ്രധാനജോലി. രണ്ടാഴ്ച കൂടുമ്പോള്‍ നാട്ടിലേക്കെന്ന് പറഞ്ഞ് പോവുന്ന ഇയാള്‍ കഞ്ചാവുമായാണ് തിരിച്ചെത്താര്‍. തുടര്‍ന്ന് ചെറിയ പാക്കറ്റുകളിലാക്കി ആവശ്യക്കാര്‍ കൈമാറും. കഴിഞ്ഞ ദിവസം സില്‍ക്ക റോഡില്‍ കഞ്ചാവ് വില്‍പനയ്ക്കിടയിലാണ് ഇയാള്‍ പിടികൂടിയത്. തുടര്‍ന്ന് താമസ സ്ഥലത്ത് നടത്തിയ റെയ്ഡിലാണ് കഞ്ചാവും പുകയില വസ്തുക്കളും കണ്ടെടുത്തത്. രണ്ടുകിലോ കഞ്ചാവാണ് ഇയാള്‍ നാട്ടില്‍ നിന്ന് ഇത്തവണ കൊണ്ടു വന്നത്. അതില്‍ അരക്കിലോ വിറ്റു. അഡീ.—എസ്‌ഐ രവീന്ദ്രന്‍, സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍മാരായ സുരേഷ് ബാബു, അനില്‍ കുമാര്‍ എന്നിവരും പസ്വാനെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ വടകര നര്‍കോട്ടിക് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.—

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss