|    Nov 25 Sat, 2017 5:48 am
FLASH NEWS
Home   >  Sports  >  Football  >  

ഒന്നടിച്ച് ടോട്ടനം ജയിച്ചു; ആഴ്‌സനലിനെ സിറ്റി വീഴ്ത്തി

Published : 5th November 2017 | Posted By: ev sports

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ പോരാട്ടം കടുപ്പിച്ച് ടോട്ടനം. ക്രിസ്റ്റല്‍ പാലസിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്ത ടോട്ടനം 23 പോയിന്റുകളുമായി പട്ടികയിലെ മൂന്നാം സ്ഥാനത്ത് തന്നെയാണുള്ളത്.  തരം താഴ്ത്തല്‍ ഭീഷണിയോടെ പട്ടികയിലെ 20ാം സ്ഥാനത്താണ് ക്രിസ്റ്റല്‍ പാലസ് ഉള്ളതെങ്കിലും ടോട്ടനത്തിന്റെ ഉശിരന്‍ പടയെ നന്നായി വെള്ളം കുടിപ്പിച്ച ശേഷമാണ് തോല്‍വി സമ്മതിച്ചത്.സ്വന്തം കാണികള്‍ക്ക് മുന്നില്‍ പന്ത് തട്ടാനിരങ്ങിയ ടോട്ടനത്തെ ആദ്യ പകുതിയില്‍ ക്രിസ്റ്റല്‍ പാലസ് തളച്ചിട്ടപ്പോള്‍ ഒന്നാം പകുതി ഗോള്‍രഹിതമായി അവസാനിച്ചു. അക്കൗണ്ട് തുറക്കാന്‍ മിന്നല്‍ പ്രകടത്തോടെ മുന്നേറിയ ടോട്ടനത്തിന് വേണ്ടി 64ാം മിനിറ്റില്‍ സണ്‍ ഹ്യൂങ് മിന്‍ ലക്ഷ്യം കണ്ടു. പെനല്‍റ്റി ബോക്‌സിന് തൊട്ടുമുന്നില്‍വച്ച് മിന്‍ തൊടുത്ത ഷോട്ട് ക്രിസ്റ്റല്‍ പാലസിന്റെ ഗോള്‍പോസ്റ്റിന്റെ വലത് മൂലയില്‍ പറന്നിറങ്ങി. പിന്നീടുള്ള സമയത്ത് പ്രതിരോധം ശക്തിപ്പെടുത്തി ടോട്ടനം കളിതുടര്‍ന്നതോടെ 1-0ന്റെ ജയവും ടോട്ടനത്തിനൊപ്പം നിന്നു.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മറ്റൊരു മല്‍സരത്തില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് മാഞ്ചസ്റ്റര്‍ സിറ്റി. കരുത്തന്‍മാരുടെ പോരാട്ടത്തില്‍ ആഴ്‌സനലിനെ 3-1നാണ് സിറ്റി തോല്‍പ്പിച്ചത്. 19ാം മിനിറ്റില്‍ ഫെര്‍ണാണ്ടീഞ്ഞോയുടെ അസിസ്റ്റിലൂടെ ഡി ബ്രൂയിനാണ് സിറ്റിയുടെ അക്കൗണ്ട് തുറന്നത്. 50ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ അഗ്യൂറോയും 74ാം മിനിറ്റില്‍  ഗബ്രിയേല്‍ ജീസസും സിറ്റിക്കുവേണ്ടി ലക്ഷ്യം കണ്ടപ്പോള്‍ 65ാം മിനിറ്റില്‍ ലാക്കസെറ്റയാണ് ആഴ്‌സനലിനായി ആശ്വാസഗോള്‍ നേടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക