|    Mar 25 Sat, 2017 3:14 pm
FLASH NEWS

ഒത്തുതീര്‍പ്പ് സ്വാഗതാര്‍ഹം: പത്രപ്രവര്‍ത്തക യൂനിയന്‍

Published : 24th July 2016 | Posted By: SMR

കൊച്ചി: മാധ്യമപ്രവര്‍ത്തകരെ അഭിഭാഷകര്‍ മര്‍ദ്ദിച്ചതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള യോഗം നിര്‍ദേശിച്ച തീരുമാനങ്ങളെ സ്വാഗതം ചെയ്യുന്നതായി പത്രപ്രവര്‍ത്തക യൂനിയന്‍ എറണാകുളം ജില്ലാകമ്മിറ്റി അറിയിച്ചു.
അതിക്രമങ്ങളെ ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഇതിനെ ഒരു മുന്നറിയിപ്പായി യൂനിയന്‍ കാണുന്നു. ഇനി ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ എല്ലാം ചര്‍ച്ച ചെയ്യാനും പരിഹരിക്കാനും ഒരു സമിതിയും രൂപീകരിക്കാനും തീരുമാനിച്ചു.
നിലവിലുള്ള കേസടക്കമുള്ള കാര്യങ്ങള്‍ ഈ സമിതിയില്‍ ചര്‍ച്ചചെയ്യാന്‍ കഴിയും. ഹൈക്കോടതിക്കുള്ളിലെ പ്രശ്‌നങ്ങളില്‍ ചീഫ് ജസ്റ്റിസും കോടതിയും തീരുമാനമെടുക്കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പും നമുക്ക് ആ നിലയില്‍തന്നെ സ്വീകരിക്കുന്നു.
സമൂഹത്തില്‍ ഏറെ പ്രാധാന്യമുള്ള ഇരു വിഭാഗങ്ങള്‍ തമ്മില്‍ നേരത്തേയുണ്ടായിരുന്ന സൗഹാര്‍ദ്ദവും സഹകരണവും ഊട്ടിയുറപ്പിക്കാനാവണമെന്ന യോഗതീരുമാനത്തിന്റെ അന്തസ്സത്തയെയും ജില്ലാകമ്മിറ്റി സ്വാഗതം ചെയ്യുന്നുവെന്ന് ജില്ലാ പ്രസിഡന്റ് കെ രവികുമാറും സെക്രട്ടറി എസ് ഉണ്ണികൃഷ്ണനും അറിയിച്ചു.

(Visited 18 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക