|    Oct 22 Sun, 2017 9:15 pm
FLASH NEWS
Home   >  Kerala   >  

ഒത്തുകളി, സര്‍ക്കാര്‍ തോട്ടം തൊഴിലാളികളെ വഞ്ചിച്ചു- വി.എസ്

Published : 15th November 2015 | Posted By: G.A.G

ന്യൂഡല്‍ഹി : തോട്ടം തൊഴിലാളികളുടെ കൂലിയും ബോണസും വര്‍ദ്ധിപ്പിക്കാമെന്ന ധാരണയില്‍ നിന്ന് തോട്ടമുടമകള്‍ പിന്‍മാറിയതിനെതിരെ വി എസ് അച്യുതാനന്ദന്‍.
സര്‍ക്കാര്‍ തോട്ടം തൊഴിലാളികളെ വഞ്ചിക്കുകയായിരുന്നെന്നും ഭൂമി പിടിച്ചെടുക്കാതെ തോട്ടമുടമകളുടെ അഹങ്കാരം അവസാനിപ്പിക്കാനാവില്ലെന്നും വി എസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കൂലി വര്‍ധിപ്പിക്കാനാവില്ലെന്ന് തോട്ടമുടമകളുടെ നിലപാടിന് പിന്നില്‍ സര്‍ക്കാരും തോട്ടമുടമകളും തമ്മിലുള്ള ഒത്തുകളിയാണെന്നും വി എസ് ആരോപിച്ചു. തോട്ടം തൊഴിലാളികളുടെ സമരത്തിന് എല്ലാവിധ പിന്തുണയും നല്‍കുമെന്നും വി എസ് പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക