|    Oct 17 Wed, 2018 3:47 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ഒത്തുകളി : ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിനെതിരെ ഐസിസി അന്വേഷണം

Published : 25th September 2017 | Posted By: fsq

 

കൊളംബോ: ഒത്തുകളി ആരോപണത്തെത്തുടര്‍ന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിനെതിരെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ ( ഐസിസി ) അന്വേഷണം. ഇതിന്റെ ഭാഗമായി ഐസിസിയുടെ അഴിമതി വിരുദ്ധ യൂനിറ്റ് ശ്രീലങ്കയില്‍ സന്ദര്‍ശനം നടത്തി. ശ്രീലങ്കന്‍ ടീമിന്റെ മല്‍സരങ്ങള്‍ പരിശോധിച്ച് വരികയാണെന്നും ക്രിക്കറ്റിന്റെ നല്ലരീതിയിലുള്ള നടത്തിപ്പിന് അഴിമതിയെ ഇല്ലാതാക്കേണ്ടത് അത്യാവശ്യമാണെന്നും അഴിമതി വിരുദ്ധ യൂനിറ്റ് ജനറല്‍ മാനേജര്‍ അലക്‌സ് മാര്‍ഷല്‍ പ്രതികരിച്ചു.ശ്രീലങ്ക സ്വന്തം നാട്ടില്‍ നടന്ന മല്‍സരത്തില്‍ ദുര്‍ബലരായ സിംബാബ്‌വേയോട് 2-3ന് ഏകദിന പരമ്പര തോറ്റു. തൊട്ടുപിന്നാലെ നടന്ന ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ്, ഏകദിന, ട്വന്റി പരമ്പരകളില്‍ ഒരു ജയം പോലും സ്വന്തമാക്കാനാവാത്തതാണ് ലങ്കന്‍ ടീമിനെ സംശത്തിന്റെ നിഴലിലാക്കുന്നത്. അതേ സമയം തങ്ങളുടെ താരങ്ങളെ ഞെട്ടിക്കുന്ന വാര്‍ത്തയാണിതെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അന്വേഷണത്തോട് പ്രതികരിച്ചു. നേരത്തെ 2011ലെ ഇന്ത്യ ശ്രീലങ്ക ലോകകപ്പ് ഫൈനല്‍ ഒത്തുകളി ആയിരുന്നെന്ന് മുന്‍ ശ്രീലങ്കന്‍ നായകന്‍ അര്‍ജുന രണതുംഗ ആരോപിച്ചിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss