|    Jul 23 Mon, 2018 6:00 am
FLASH NEWS

ഒണ്ടയങ്ങാടിയിലെ സംഘര്‍ഷം;അഞ്ചുപേര്‍ റിമാന്‍ഡില്‍

Published : 13th September 2017 | Posted By: fsq

 

മാനന്തവാടി: ഒണ്ടയങ്ങാടി 52ല്‍ മൂന്നുപേര്‍ക്ക് വെട്ടേറ്റതുമായി ബന്ധപ്പെട്ട് അഞ്ചുപേരെ റിമാന്‍ഡ് ചെയ്തു. ഒണ്ടയങ്ങാടി പള്ളിച്ചാന്‍കുടി മത്തായി (60), സഹോദരന്‍ ഉലഹന്നാന്‍ (64), മത്തായിയുടെ മകന്‍ റിനീഷ് (37), മത്തായിയുടെ ഭാര്യാ സഹോദരന്‍ കല്ലോടി കുഴിപ്പില്‍ സന്തോഷ് (37), കല്ലോടി അയിലമൂല മനയ്ക്കല്‍ മെല്‍വിന്‍ എന്നിവരെയാണ് കോടതി റിമാന്‍ഡ് ചെയ്തത്. അഞ്ചുപേര്‍ക്കെതിരേയും വധശ്രമത്തിനാണ് കേസ്. ഇന്നലെ രാവിലെയാണ് പ്രതികളെ പോലിസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച രാവിലെ പ്രദേശവാസികളായ കൂട്ടുങ്കല്‍ സിബി ചാക്കോ, സോഹദരന്‍ ബേബി ചാക്കോ, ലിബിന്‍ ജോര്‍ജ് എന്നിവരെ പ്രതികളായ ഉലഹന്നാനും സംഘവും വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു.പിക്കപ്പ് ജീപ്പിലെത്തിയ സംഘം നാട്ടുകാരുടെ മുന്നില്‍ വച്ച് മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. സംഭവം നടക്കുന്നതിന്റെ തലേന്ന് ഉലഹന്നാന്റെ മകനടക്കം മൂന്നുപേരെ സിബിയും സംഘവും മര്‍ദിച്ചിരുന്നു. ഇതേത്തുടര്‍ന്ന് അവര്‍ ജില്ലാ ആശുപത്രിയില്‍ ചികില്‍സ തേടുകയും സിബിയുള്‍പ്പെടെയുള്ള ആറോളം പേര്‍ക്കെതിരേ പോലിസ് കേസെടുക്കുകയും ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് പിറ്റേദിവസം സായുധസംഘം സിബിയുള്‍പ്പെടെ മൂന്നുപേരെ വെട്ടിയത്. സിബിക്ക് തലയ്ക്കും കൈകള്‍ക്കും സാരമായി പരിക്കേറ്റിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss