|    Jan 17 Tue, 2017 8:40 pm
FLASH NEWS

ഒഡീഷ മുഖ്യമന്ത്രിയുടെ വസതിക്കു മുമ്പില്‍ ആത്മഹത്യാശ്രമം

Published : 4th September 2016 | Posted By: SMR

ഭുവനേശ്വര്‍: ഒഡീഷയില്‍ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ട ഹോംഗാര്‍ഡ് മുഖ്യമന്ത്രി നവീന്‍ പട്‌നായികിന്റെ വസതിക്കു മുമ്പില്‍ ആത്മഹത്യക്ക് ശ്രമിച്ചു. സന്ദീപ് ഹാതി (45) ആണ് തീകൊളുത്തി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്. പാതിരാത്രി മുഖ്യമന്ത്രിയുടെ വീടിനടുത്ത് ബൈക്കില്‍ എത്തിയ ഇയാള്‍ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. 2013ലാണ് അന്നത്തെ ഭുവനേശ്വര്‍ പോലിസ് കമ്മീഷണര്‍ നിതിന്‍ സിങിന്റെ ഓഫിസില്‍ ഹോംഗാര്‍ഡ് ആയിരുന്ന ഇയാളെ പിരിച്ചുവിട്ടത്. സിങിനെതിരേ ഹോംഗാര്‍ഡ് അസോസിയേഷന്‍ നടത്തിയ റാലിയില്‍ പങ്കെടുത്തുവെന്നാരോപിച്ചായിരുന്നു പിരിച്ചുവിടല്‍. എന്നാല്‍, റാലിയില്‍ താന്‍ പങ്കെടുത്തിരുന്നില്ലെന്ന് ഹാതി പോലിസിനോട് പറഞ്ഞു. ഇപ്പോഴത്തെ പോലിസ് കമ്മീഷണര്‍ ഹാതിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. ഹാതിയുടെ ചികില്‍സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക