|    Aug 21 Mon, 2017 3:45 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ഒഡീഷ: മാവോവാദികള്‍ ഗ്രാമത്തലവനെ വധിച്ചു

Published : 9th August 2017 | Posted By: fsq

 

കൊരാപുട്ട് (ഒഡീഷ): പോലിസിന്റെ ചാരനെന്ന് ആരോപിച്ച് ഗ്രാമത്തലവനെ മാവോവാദികള്‍ വധിച്ചു. കൊരാപുട്ട് ജില്ലയിലെ ഹതിബാരി ഗ്രാമത്തിന്റെ തലവന്‍ ഖാരയാണ് കൊല്ലപ്പെട്ടത്. 25 പേരോളം വരുന്ന മാവോവാദികള്‍ അദ്ദേഹത്തെ രാത്രി വീട്ടില്‍ നിന്ന് വലിച്ചിറക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലിസ് അറിയിച്ചു. ജഗന്നാഥ് ഖാരയുടെ ചില വാഹനങ്ങളും മാവോവാദികള്‍ കത്തിച്ചു. പോലിസിന്റെ ജോലി ചെയ്യരുതെന്ന് ജനങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കുന്ന കത്ത് സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക