|    Feb 28 Tue, 2017 1:15 pm
FLASH NEWS

ഒഡീഷ മന്ത്രി സ്‌നേഹാംഗിനി ചുരിയയെ മന്ത്രി ബാലന്‍ സന്ദര്‍ശിച്ചു

Published : 1st December 2016 | Posted By: SMR

തിരുവനന്തപുരം: ഒഡീഷ പട്ടികജാതി, വര്‍ഗ, ടെക്‌സ്റ്റൈല്‍ വകുപ്പ് മന്ത്രി സ്‌നേഹാംഗിനി ചുരിയയെ സംസ്ഥാന പട്ടികജാതി, വര്‍ഗ പിന്നാക്ക ക്ഷേമവകുപ്പ് മന്ത്രി എ കെ ബാലന്‍ സന്ദര്‍ശിച്ചു. ഭുവനേശ്വര്‍ സെക്രട്ടേറിയറ്റിലെ മന്ത്രിയുടെ ചേംബറിലായിരുന്നു സന്ദര്‍ശനം. പട്ടികജാതി, വര്‍ഗ വിഭാഗങ്ങളുടെ ഭൂപ്രശ്‌നവും പാര്‍പ്പിട പ്രശ്‌നവും പരിഹരിക്കാന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ ചര്‍ച്ചചെയ്തു.
സംസ്ഥാനത്ത് ഗദ്ദിക എന്ന പേരില്‍ ആദിവാസികളുടെ പാരമ്പര്യ മേളയും ഉല്‍പന്ന പ്രദര്‍ശനവും സംഘടിപ്പിക്കുന്നതിനെക്കുറിച്ച് മന്ത്രി എ കെ ബാലന്‍ വിശദീകരിച്ചു. രണ്ടു സംസ്ഥാനങ്ങള്‍ തമ്മില്‍ സമാനമായ സാംസ്‌കാരിക വിനിമയം പ്രോല്‍സാഹിപ്പിക്കുവാന്‍ ചര്‍ച്ചയില്‍ ധാരണയായി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day