|    Dec 15 Sat, 2018 6:15 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ഒഡീഷ അഭയകേന്ദ്രത്തില്‍ ലൈംഗികപീഡനം: ചുമതലക്കാരന്‍ അറസ്റ്റില്‍

Published : 2nd December 2018 | Posted By: kasim kzm

ദെന്‍കാനല്‍: ഒഡീഷയിലെ ദെന്‍കാനലില്‍ അഭയകേന്ദ്രത്തിലെ അന്തേവാസികളായ ബാലികമാരെ ലൈംഗികമായി പീഡിപ്പിച്ച ചുമതലക്കാരനെ പോലിസ് അറസ്റ്റ് ചെയ്തു. അഭയകേന്ദ്രത്തിന്റെ ചുമതലക്കാരന്‍ സിമാഞ്ചല്‍ നായക് തങ്ങളെ പീഡിപ്പിച്ചതായി പെണ്‍കുട്ടികള്‍ മാധ്യമങ്ങളോടു വെളിപ്പെടുത്തിയതോടെയാണു സംഭവം പുറത്തായത്. രണ്ടു വര്‍ഷത്തോളമായി നായക് ലൈംഗികമായും ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടികള്‍ പറഞ്ഞത്. ഭയംകൊണ്ടും നാണക്കേടുകൊണ്ടുമാണ് തങ്ങള്‍ ആരോടും വിവരം പറയാതിരുന്നതെന്നും കുട്ടികള്‍ പറഞ്ഞു.
അഭയകേന്ദ്രത്തില്‍ പെണ്‍കുട്ടികളും ആണ്‍കുട്ടികളുമായി 80ലേറെ പേരുണ്ട്. മാധ്യമ റിപോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ജില്ലാ ശിശുസംരക്ഷണ ഓഫിസര്‍ അനുരാധ ഗോസ്വാമിയും ശിശുക്ഷേമസമിതി അംഗങ്ങളും അഭയകേന്ദ്രം റെയ്ഡ് ചെയ്തു. അനുരാധയും പോലിസില്‍ പരാതി നല്‍കിയിരുന്നു. ബാലനീതി നിയമത്തിലെ വ്യവസ്ഥകള്‍ അഭയകേന്ദ്രം ലംഘിച്ചുവെന്ന് അനുരാധ പറഞ്ഞു.കേസില്‍ അന്വേഷണം തുടങ്ങിയെന്നും അഭയകേന്ദ്രം ഉടമയും മാനേജിങ് ഡയറക്ടറുമായ ഫയാസ് റഹ്മാനെ പിടികൂടാന്‍ ശ്രമം നടക്കുകയാണെന്നും ദെന്‍കാനല്‍ സബ് ഡിവിഷനല്‍ പോലിസ് ഓഫിസര്‍ അബ്ദുല്‍കരിം അറിയിച്ചു.
എന്നാല്‍, പെണ്‍കുട്ടികളുടെ ആരോപണം നായക് നിഷേധിച്ചു. അഭയകേന്ദ്രത്തില്‍ അച്ചടക്കം പാലിക്കാന്‍ താന്‍ ശ്രമിച്ചതിനാലാണ് ആരോപണം ഉയര്‍ന്നതെന്നും അയാള്‍ പറഞ്ഞു. ബിഹാറിലെ ഒരു അഭയകേന്ദ്രത്തില്‍ 34 ബാലികമാര്‍ ലൈംഗിക പീഡനത്തിനിരയായതിനെ തുടര്‍ന്ന് എല്ലാ ശിശുസംരക്ഷണ കേന്ദ്രങ്ങളും പരിശോധിക്കാന്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss