|    Mar 25 Sat, 2017 1:43 am
FLASH NEWS

ഒഡീഷയില്‍ മൃതദേഹവുമായി നടക്കേണ്ടിവന്ന സംഭവം വീണ്ടും

Published : 6th September 2016 | Posted By: SMR

മല്‍ക്കാംഗിരി (ഒഡീഷ): ആംബുലന്‍സില്‍നിന്ന് വഴിയില്‍ ഇറക്കിവിട്ടു. നാല് വയസ്സുകാരിയായ മകളുടെ മൃതദേഹവുമായി പിതാവ് ആറ് കിലോമീറ്റര്‍ നടന്നു. ഒഡീഷയില്‍ ആംബുലന്‍സ് കിട്ടാതെ ദുരിതമനുഭവിക്കുന്ന ഗ്രാമീണരുടെ ഒരു സംഭവംകൂടി പുറത്തുവന്നു.
കഴിഞ്ഞ ആഴ്ചയാണ് സംസ്ഥാനത്തെ മല്‍കാന്‍ഗിരിയില്‍ 32കാരനായ ദിനബന്ധു ഖേമുഡുവിന് മലമ്പനി പിടിച്ചുമരിച്ച മകള്‍ ബര്‍ഷയുടെ മൃതദേഹവുമെടുത്ത് ആംബുലന്‍സ് പാതിവഴിയില്‍ ഇറക്കിവിട്ടതുമൂലം ആറ് കി.മീറ്റര്‍ നടക്കേണ്ടിവന്നത്. ഒഡീഷയില്‍ കഴിഞ്ഞ ദിവസം ഭാര്യയുടെ മൃതദേഹവും തോളിലേറ്റി ഭര്‍ത്താവിന് 10 കി.മീ നടക്കേണ്ടി വന്നതും ഒരു സ്ത്രീയുടെ മൃതദേഹം ഒടിച്ചുമടക്കി ഒരു മുളക്കൊട്ടയില്‍ അടക്കം ചെയ്തു യാത്ര ചെയ്യേണ്ടിവന്നതും ഒരു ഗര്‍ഭിണിക്ക് ഓട്ടോറിക്ഷയില്‍ പ്രസവിക്കേണ്ടി വന്നതുമൊക്കെ ആംബുലന്‍സ് കിട്ടാത്തതുകൊണ്ടായിരുന്നു.
‘ഗ്രാമത്തില്‍ വൈദ്യസഹായ രംഗത്ത് വേണ്ടത്ര സൗകര്യമില്ലാത്തതിനാല്‍ വലിയ ദുരിതമാണ് ഞങ്ങള്‍ അനുഭവിക്കുന്നത്. അധികൃതര്‍ ഇത് ശ്രദ്ധിക്കണം. മകളുടെ മൃതദേഹവുമായി ആറ് കിലോമീറ്റര്‍ നടക്കേണ്ടിവന്ന ദിനബന്ധു പറഞ്ഞു. ഗ്രാമത്തിലേക്ക് ഏതു സമയത്ത് ആംബുലന്‍സ് വിളിച്ചാലും ഡ്രൈവര്‍മാര്‍ വരാന്‍ കൂട്ടാക്കുന്നില്ല. അദ്ദേഹത്തിന്റെ ഭാര്യ പരാതിപ്പെട്ടു.
കൃത്യവിലോപം നടത്തുന്ന ഉദ്യോഗസ്ഥരെ ശിക്ഷയുടെ ഭാഗമായി സ്ഥലംമാറ്റുന്നത് ഈ ആദിവാസി ഗ്രാമത്തിലേക്കാണെന്നാണ് മുന്‍ എംഎല്‍എ പ്രദീപ് മാഞ്ചി പറയുന്നത്. എന്നാല്‍, പാതിവഴിക്കല്‍ ഇറക്കി വിട്ടതിനുത്തരവാദി ആംബുലന്‍സ് ഡ്രൈവറാണെന്നാണ് മെഡിക്കല്‍ ഓഫിസര്‍മാര്‍ പറയുന്നു. മൃതദേഹം നായക് ഗുഡ പാലം വരെ 108 ആംബുലന്‍സിലാണെത്തിച്ചതെന്ന് ആരോഗ്യകേന്ദ്രത്തിലെ ഡോക്ടര്‍ പറഞ്ഞു. എന്നാല്‍ 108 ആംബുലന്‍സിന് മൃതദേഹം കൊണ്ടുപോവാന്‍ അനുമതിയില്ലെന്നും രക്ഷിതാക്കളുടെ അപേക്ഷ മാനിച്ചാണ് അവര്‍ പാതിവഴിവരെ മൃതദേഹം എത്തിച്ചതെന്നും അതിനവര്‍ മേലുദ്യോഗസ്ഥന്റെ അനുവാദം വാങ്ങേണ്ടിയിരുന്നെന്നുമാണ് മറ്റൊരു മെഡിക്കല്‍ ഓഫിസര്‍ പറഞ്ഞത്.

(Visited 44 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക