|    May 28 Sun, 2017 4:12 pm
FLASH NEWS

ഒഡീഷയില്‍ മാവോവാദി കേന്ദ്രത്തിലൊളിച്ച പ്രതികള്‍ വലയില്‍; അന്വേഷണസംഘം ഇന്നെത്തും

Published : 8th October 2016 | Posted By: Abbasali tf

തൊടുപുഴ: നഗരത്തില്‍ പെട്രോള്‍ പമ്പുടമയെയും ഭാര്യയെയും ആക്രമിച്ചു പണവും സ്വര്‍ണാഭരണവും കവര്‍ന്ന കേസില്‍ അവശേഷിക്കുന്ന ഇതര സംസ്ഥാനക്കാരായ രണ്ടു പ്രതികള്‍ കൂടി പിടിയിലായതായി സൂചന. പ്രതികളെ ഇന്നു തൊടുപുഴയിലെത്തിക്കുമെന്നാണ് പോലിസ് നല്‍കുന്ന വിവരം. പ്രതികളെ പിടികൂടാന്‍ അഞ്ചംഗ അന്വേഷണ സംഘമാണ് കഴിഞ്ഞ ദിവസം ഒഡീഷയിലേക്കു പുറപ്പെട്ടത്. മാവോവാദി കേന്ദ്രത്തിലൊളിച്ച പ്രതികളെ തൊടുപുഴ ഒരു മാസം നീണ്ട പ്രയത്‌നത്തിലൂടെ തന്ത്രപരമായാണ് പിടികൂടിയത്. തൊടുപുഴ സിഐ എന്‍ ജി ശ്രീമോന്‍, സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ ഉബൈസ്, സിവില്‍ പോലിസ് ഓഫിസര്‍ എസ് ഷാനവാസ്, ഷാഡോ എസ്‌ഐ ടി ആര്‍ രാജന്‍ ഡ്രൈവര്‍ സുനില്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.തികര്‍പ്പട റെയില്‍വേ കോളനി സ്വദേശികളായ ചിങ്കു, രമേശ് എന്നിവരാണു പോലിസിന്റെ വലയിലായതെന്നാണ് വിവരം. ഒഡീഷയിലെ മുനിഗഡയില്‍ നിന്ന് 140 കിലോമീറ്റര്‍ അകലെയുള്ള ഒളിസങ്കേതത്തില്‍ നിന്നാണു പ്രതികളെ വലയിലാക്കിയത്. അന്വേഷണ സംഘം ഇന്ന് അര്‍ധരാത്രിയോടെ തൊടുപുഴയിലെത്തും. കേസിലെ പ്രതികളായ ഒഡീഷ റായ്ഗഡ് ജില്ലയിലെ അംബദോല പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ അങ്കോല സ്വദേശി രാജ്കുമാര്‍ പത്ര (19), ചന്ദ്രപൂര്‍ പോലിസ് സ്‌റ്റേഷന്‍ അതിര്‍ത്തിയിലെ ഹനുമന്ത്പുരി സ്വദേശി 17കാരന്‍ എന്നിവരെ തൊടുപുഴ എസ്‌ഐ ജോബിന്‍ ആന്റണിയും സംഘവും 26ന് അറസ്റ്റ് ചെയ്തിരുന്നു. അവശേഷിക്കുന്ന പ്രതികളെ പിടികൂടാനാണ് സിഐയുടെ നേതൃത്വത്തിലുള്ള സംഘം ഈ മാസം മൂന്നിനു ഒഡീഷയിലേക്കു പോയത്. നാലു പ്രതികളുള്ള കേസില്‍ ഇതോടെ മുഴുവന്‍ പേരെയും പോലിസ് അറസ്റ്റു ചെയ്തു.തൊടുപുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിനു സമീപം കൃഷ്ണ വിലാസത്തില്‍  പ്രകാശ് പെട്രോള്‍ പമ്പ് ഉടമ കെ ബാലചന്ദ്രന്‍ (58), ഭാര്യ ശ്രീജ (51) എന്നിവരെയാണു ഉത്രാട ദിനത്തില്‍ പുലര്‍ച്ചെ ഇതര സംസ്ഥാന തൊഴിലാളികളായ മോഷ്ടാക്കള്‍ ആക്രമിച്ചു പണവും സ്വര്‍ണവും കവര്‍ന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day