|    Sep 26 Tue, 2017 8:13 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ഒഡീഷയില്‍ നിന്നു ബാലവേലയ്ക്ക് കൊണ്ടുവന്ന സംഭവം: ഇടനിലക്കാരനെതിരേ കേസ്

Published : 25th August 2016 | Posted By: SMR

മട്ടാഞ്ചേരി: ഒഡീഷയില്‍നിന്നു തോപ്പുംപടിയിലെ മല്‍സ്യസംസ്‌കരണശാലയില്‍ 43 പ്രായപൂ ര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ ജോലിക്ക് കൊണ്ടുവന്ന സംഭവത്തില്‍ ഇടനിലക്കാരനായ ആലപ്പുഴ സ്വദേശി വേണുഗോപാലിനെതിരേ പോലിസ് കേസെടുത്തു. ഒഡീഷ പോലിസും പള്ളുരുത്തി പോലിസ് സംഘവും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് 43 പേര്‍ പ്രായപൂര്‍ത്തിയാവാത്തവരാണെന്നു കണ്ടെത്തിയത്.
78 സ്ത്രീതൊഴിലാളികളാണ് തോപ്പുംപടിയിലെ മല്‍സ്യസംസ്‌കരണശാലയില്‍ ജോലിയെടുക്കുന്നത്. പോലിസ് പരിശോധനയില്‍ കണ്ടെത്തിയ പ്രായപൂര്‍ത്തിയാവാത്ത 23 പേരെ പള്ളുരുത്തി പ്രത്യാശഭവനിലേക്കും. 20 പേരെ കാക്കനാട് ചൈ ല്‍ഡ്‌ഹോമിലേക്കും മാറ്റിയിരുന്നു. ഇവരുടെ പക്കല്‍നിന്നു കണ്ടെത്തിയ ആധാര്‍ കാര്‍ഡില്‍ പ്രായപൂര്‍ത്തിയായവരാണെന്ന് വ്യക്തമാക്കുന്നു. എന്നാല്‍, ഈ ആധാര്‍ കാര്‍ഡ് വ്യാജമാണെന്നാണ് വിലയിരുത്തുന്നത്. അതിനാല്‍ ഇവരെ വൈദ്യപരിശോധനയ്ക്കു വിധേയമാക്കാന്‍ പോലിസ് തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പള്ളുരുത്തി പ്രത്യാശഭവനിലേക്ക് മാറ്റിയവരുടെ വൈദ്യപരിശോധന ഇന്നലെ നടത്തി. കാക്കനാട് ചൈല്‍ഡ്‌ഹോമിലേക്ക് മാറ്റിയവരുടെ പരിശോധന ഇന്നു നടത്തും. ഇവരുടെ ആരുടെയും പക്കല്‍ വയസ്സ് തെളിയിക്കുന്ന വ്യക്തമായ രേഖകള്‍ ഇല്ലാത്തതിനാല്‍ ഡെന്റല്‍, ഓര്‍ത്തോ വിഭാഗങ്ങളാണ് പരിശോധിക്കുന്നത്. കഴിഞ്ഞ മൂന്നുമാസം മുമ്പ് പാലക്കാട് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തുനിന്നു റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് മൂന്നു പെണ്‍കുട്ടികളെ പിടികൂടിയിരുന്നു. ഇവരെ ചോദ്യംചെയ്തതില്‍ അനാശാസ്യപ്രവര്‍ത്തനത്തിന് എത്തിയതാണെന്ന സംശയത്തെ തുടര്‍ന്ന് ഒഡീഷ പോലിസിനെ വിവരം ധരിപ്പിക്കുകയായിരുന്നു. ഒഡീഷ പോലിസിന്റെ ചോദ്യംചെയ്യലില്‍ ഇവരുടെ കൂടെ കൂടുതല്‍പേര്‍ ഉണ്ടെന്നും അവര്‍ മല്‍സ്യസംസ്‌കരണശാലയില്‍ ജോലിയെടുക്കുന്നതായും വിവരം ലഭിച്ചിരുന്നു.
ഇതേത്തുടര്‍ന്നാണ് മല്‍സ്യസംസ്‌കരണശാലയില്‍ പരിശോധന നടത്തിയത്. 60-70 രൂപ ദിവസവേതനത്തിലാണ് ഇവര്‍ മല്‍സ്യസംസ്‌കരണശാലയില്‍ തൊഴിലെടുക്കുന്നത്. അതുപോലെ തന്നെ ഭക്ഷണവും പാര്‍പ്പിടസൗകര്യവും അപര്യാപ്തമാണെന്നു പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. രണ്ടുദിവസത്തിനുശേഷം കിട്ടുന്ന വൈദ്യപരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍നടപടികള്‍ എടുക്കുകയെന്ന് പള്ളുരുത്തി പോലിസ് പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക