|    Oct 22 Mon, 2018 11:06 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഒഡീഷയില്‍ നിന്നു കുട്ടികളെ എത്തിച്ച സംഭവം: 23 പേരുടെ പരിശോധന പൂര്‍ത്തിയായി

Published : 26th August 2016 | Posted By: SMR

മട്ടാഞ്ചേരി: തോപ്പുംപടിയിലെ മല്‍സ്യസംസ്‌കരണ ശാലയിലേക്കു ജോലിക്കായി എത്തിച്ച 43 പെണ്‍കുട്ടികളില്‍ 23 പേരുടെ പരിശോധന പൂര്‍ത്തിയായി. കുട്ടികള്‍ക്കു പ്രായപൂര്‍ത്തിയായിട്ടില്ലായെന്ന സംശയത്തെത്തുടര്‍ന്ന് ഒഡീഷ പോലിസ് കസ്റ്റഡിയിലെടുത്തവരുടെ പ്രായം തെളിയിക്കുന്നതു സംബന്ധിച്ച പരിശോധനയാണ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ പൂര്‍ത്തിയായത്.
പരിശോധന പൂര്‍ത്തിയാക്കിയ 23 പേരെയും ഇന്നു നാട്ടിലേക്ക് തിരിച്ചയച്ചേക്കും. നിലവില്‍ ജോലിചെയ്തിരുന്ന സ്ഥാപനത്തിലേക്ക് ഇവരെ തിരികെ പ്രവേശിപ്പിക്കില്ലെന്നു കമ്പനി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഇപ്പോള്‍ കുട്ടികളെ താമസിപ്പിച്ചിട്ടുള്ള സംവിധാനത്തില്‍ തുടര്‍ന്നു പോവുന്നതിന് പോലിസിനും പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നാണു സൂചന. ഈ സാഹചര്യത്തിലാണു കുട്ടികളെ നാട്ടിലേക്കു തിരിച്ചുകൊണ്ടുപോവാന്‍ ഒഡീഷ പോലിസ് തീരുമാനിച്ചതെന്നാണു വിവരം.
കാക്കനാട് ചില്‍ഡ്രന്‍സ് ഹോമില്‍ താമസിപ്പിച്ചിട്ടുള്ള 20 കുട്ടികളുടെ പരിശോധന രണ്ടുദിവസത്തിനകം പൂര്‍ത്തിയാവും. പോലിസിന്റെ നേതൃത്വത്തില്‍ പരിശോധനാഫലം കൈപ്പറ്റാമെന്ന ധാരണയിലാണു കുട്ടികളെ നാട്ടിലേക്കു തിരിച്ചയക്കാന്‍ തീരുമാനിച്ചതെന്നാണു വിവരം. പ്രായപരിശോധനാഫലം ലഭിച്ചതിനു ശേഷം മാത്രമേ കമ്പനിക്കെതിരേ തുടര്‍ നടപടികള്‍ പോലിസ് കൈക്കൊള്ളുകയുള്ളൂ. നിലവില്‍ കുട്ടികളെ എത്തിച്ച ആലപ്പുഴ സ്വദേശി വേണുഗോപാലിനെ പ്രതിയാക്കി പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss