|    Feb 28 Tue, 2017 11:49 am
FLASH NEWS

ഒഡീഷയില്‍ നിന്നുള്ള കുട്ടികളടക്കം 145പേര്‍ കസ്റ്റഡിയില്‍; എത്തിച്ചത് നഗരത്തിലെ സ്വകാര്യ കമ്പനിക്കു വേണ്ടി

Published : 21st October 2016 | Posted By: SMR

പാറശാല:  വേണ്ടത്ര രേഖകളില്ലാതെ ഒഡീഷയിലെ വിവിധ ഗ്രാമങ്ങളില്‍ നിന്നും  കേരളത്തിലേയ്ക്ക്  കൊണ്ടുവന്ന 95 പെ ണ്‍കുട്ടികളേയും 50 ആണ്‍കുട്ടികളേയും പാറശാലയില്‍ റെയില്‍വേ പോലിസ് പിടികൂടി.   പാറശാലവഴി 11 മണിക്ക് കടന്നുപോകേണ്ട അനന്തപുരി ട്രെയിനില്‍ മനുഷ്യക്കടത്ത് നടക്കുന്നുവെന്ന രഹസ്യവിവരത്തെതുടര്‍ന്ന്് പാറശാല ആര്‍പിഎഫ് മാര്‍ത്താണ്ഡം റെയില്‍വേ സ്റ്റേഷനില്‍ എത്തുകയും ട്രെയിനില്‍ കയറി ഇവരെ നിരീക്ഷിക്കുകയും പാറശാല റെയില്‍വേസ്റ്റേഷനില്‍ എത്തിയപ്പോഴേക്കും ഇവരെ കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു. കന്യാകുമാരി എക്‌സ്‌പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡിനു വേണ്ടിയാണ് ഇവരെ കടത്തിക്കൊണ്ടുവന്നത്. കുട്ടികള്‍ക്ക് തയ്യല്‍ ജോലികള്‍ക്ക്  ആറായിരം രൂപ പ്രതിമാസ ശമ്പളം നല്‍കാമെന്ന് പറഞ്ഞാണ്  ഒഡീഷയിലെ ഐലന്റ് എപ്പാസ് കമ്പനിയിലെ ഐഡി കാര്‍ഡ് ധരിച്ച രാംനാഥ് മിത്ര എന്നയാള്‍ ഇവരെ കൂട്ടിക്കൊണ്ടുവന്നത്. മതിയായ  രേഖകളോ തിരിച്ചറിയല്‍ കാര്‍ഡോ ഇതരസംസ്ഥാനത്ത് നിന്നും ജോലിയ്ക്കായി വരുന്ന മാനദ്ണ്ഡമോ പാലിക്കാതെയാണ് ഇവരെ കൊണ്ടുവന്നത്.  യാത്രയില്‍ തങ്ങള്‍ക്ക്് വേണ്ടത്ര ഭക്ഷണം നല്‍കിയില്ലന്ന് കുട്ടികള്‍ പറഞ്ഞു. പതിനെട്ട് വയസ്സിന് താഴെയുള്ളവരെ ജോലിക്കായി ഉപയോഗിക്കുന്ന നിയമം ഉപയോഗിച്ച് ചൈല്‍ഡ് ലൈന്‍ കേസെടുത്തു. തിരുവനന്തപുരത്തെത്തും മുമ്പ് പാറശാലയില്‍ പിടിയിലായ കുട്ടികളെ കൊണ്ടുപോകുവാനായി കമ്പനിയില്‍ നിന്നും നിരവധി സ്വകാര്യ വാഹനങ്ങള്‍ എത്തിയിരുന്നു.  രേഖകള്‍ ഇല്ലാതേയുള്ള റിക്രൂട്ട്‌മെന്റിന്റെ പേരില്‍  പര്‍ച്ചേഴ്‌സിങ് മാനേജരായ ജയകുമാറിനേയും അറസ്റ്റു ചെയ്ത് കോടതിയില്‍ ഹാജരാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day