|    Oct 18 Thu, 2018 4:05 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ഒഡീഷയിലെ ചേരിയില്‍ നിന്ന് യൂറോപ്പിലെ സ്വപ്‌നഗ്രൗണ്ടിലേക്ക്

Published : 25th August 2016 | Posted By: SMR

ഭുവനേശ്വര്‍: ഒഡീഷയിലെ ചേരിപ്രദേശത്ത് കൂട്ടുകാര്‍ക്കൊപ്പം പന്ത് തട്ടിനടന്ന 11കാരനായ ചന്ദന്‍ നായക് താന്‍ സ്വപ്‌നങ്ങളില്‍പ്പോലും കണ്ടിട്ടില്ലാത്ത അത്ഭുത ലോകത്തേക്ക്. യൂറോപ്യ ന്‍ ക്ലബ്ബ് ഫുട്‌ബോളിലെ രാജാക്കന്‍മാരായ ജര്‍മന്‍ ടീം ബയേണ്‍ മ്യൂണിക്കാണ് താരത്തെ ക്ഷണിച്ചിരിക്കുന്നത്.
ചന്ദനിലെ പ്രതിഭയെ തിരിച്ചറിഞ്ഞ ബയേണ്‍ തങ്ങളുടെ അക്കാദമിയിലേക്ക് കുഞ്ഞുതാരത്തെ ക്ഷണിക്കുകയായിരുന്നു. രണ്ടു മാസം ബയേണില്‍ പരിശീലനം നടത്താന്‍ ചന്ദന് അവസരം ലഭിക്കും.
അതിയായ സന്തോഷമുണ്ട്. ഒരിക്കല്‍ ഇന്ത്യ ന്‍ ടീമിനുവേണ്ടി കളിക്കണമെന്നതാണ് തന്റെ ആഗ്രഹമെന്ന് ഒഡീഷയിലുള്ള സബര്‍ സാഹിയില്‍ നിന്നുള്ള താരം ആത്മവിശ്വാസത്തോടെ പറയുന്നു. കോച്ചിനോടാണ് താന്‍ ഈ നേട്ടത്തത്തിനു കടപ്പെട്ടിരിക്കുന്നതെന്നും അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ ആരാധകനായ ചന്ദന്‍ കൂട്ടിച്ചേര്‍ത്തു.
വളരെ ദയനീയമായ ചുറ്റുപാടില്‍ നിന്നാണ് ചന്ദന്റെ വരവെന്ന് കോച്ച് ജയദേവ് മഹാപത്ര വ്യക്തമാക്കി. ”കുഞ്ഞായിരിക്കുമ്പോള്‍ തന്നെ ചന്ദന്റെ പിതാവ് കുടുംബത്തെ ഉപേക്ഷിച്ചു പോയതാണ്. വിവിധ സ്ഥലങ്ങളില്‍ വീട്ടുജോലിയെടുത്താണ് താരത്തിന്റെ അമ്മ കുടുംബം പോറ്റുന്നത്. പ്രതിസന്ധികള്‍ക്കിടയിലും വളരെ നല്ല രീതിയിലാണ് അവര്‍ ചന്ദനെ വളര്‍ത്തിയത്”- ജയദേവ് വിശദമാക്കി.
”ഫുട്‌ബോളില്‍ മികച്ച ഭാവിയുള്ള താരമാണ് ചന്ദന്‍. കഴിഞ്ഞ മൂന്നു നാലു വര്‍ഷമായി അവന്‍ ഞങ്ങള്‍ക്കൊപ്പം പരിശീലനം നടത്തുന്നുണ്ട്. അന്താരാഷ്ട്ര ക്ലബ്ബുകളില്‍ പരീക്ഷിക്കുന്ന കടുപ്പമേ റിയ പരിശീലനങ്ങളാണ് ചന്ദന്‍ നടത്തിയിരുന്നത്. ഇതിന് ഇപ്പോള്‍ ഫലം കണ്ടിരിക്കുന്നു.
ചന്ദനെ ബയേണ്‍ സെലക്ഷന്‍ ട്രയല്‍സില്‍ തിരഞ്ഞെടുത്തമ്പോള്‍ ഇതിന് അര്‍ഹനാവുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായിരുന്നു. 14 മുല്‍ 16 വയസ്സ് വരെയുള്ള കുട്ടികളെയാണ് ബയേ ണ്‍ അധികൃതര്‍ സെലക്ഷനായി പരിഗണിച്ചത്. എന്നാല്‍ ഒരു അവസരം ചന്ദന് നല്‍കണമെന്ന് ഞങ്ങള്‍ അഭ്യര്‍ഥിക്കുകയായിരുന്നു. അവരെ അദ്ഭുതപ്പെടുത്തുന്ന പ്രകടനമാണ് അവന്‍ പുറത്തെടുത്തത്”- കോച്ച് പറഞ്ഞു.
”ചന്ദന്‍ ഇന്നു ജര്‍മനിയിലേക്ക് യാത്ര തിരിക്കും. ലോകത്തിലെ ഏറ്റവും മികച്ച പരിശീകര്‍ അവനെ ഉപദേശിക്കാനുണ്ടാവും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 120 വിദ്യാര്‍ഥികള്‍ ബയേണിന്റെ ക്യാംപിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്”- ജയദേവ് വ്യക്തമാക്കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss