|    Sep 20 Wed, 2017 12:29 am
FLASH NEWS
Home   >  News now   >  

ഒഡിഷയില്‍ നിന്ന് വീണ്ടും : ട്രെയിനിടിച്ചു മരിച്ച സ്ത്രീയെ മുളയില്‍ കെട്ടിതൂക്കി ആശുപത്രിയിലെത്തിച്ചു

Published : 26th August 2016 | Posted By: Navas Ali kn

26odisha
ആംബുലന്‍സ് ഇല്ലാത്തതിനാല്‍ യുവാവിന് ഭാര്യയുടെ മൃതദേഹം പത്തു കിലോമീറ്റര്‍ ചുമക്കേണ്ടിവന്നതിന്റെ വിവരം പുറത്തുവന്ന ഒഡീഷയില്‍ നിന്ന് വീണ്ടും ദാരുണ വാര്‍ത്ത. ട്രെയിനിടിച്ചുമരിച്ച സ്ത്രീയുടെ മൃതദേഹം ആംബുലന്‍സ് ലഭിക്കാത്തതിനാല്‍ മുളയില്‍ കെട്ടിതൂക്കി ചുമന്ന് ആശുപത്രിയിലെത്തിച്ചു. സലാമണി ബാരിക് എന്ന സ്ത്രീയാണ് സോറോ പട്ടണത്തിനു സമീപം ട്രെയിനിടിച്ചു മരിച്ചത്. എല്ലുകള്‍ ചിതറിയ ഇവരുടെ മൃതദേഹം 30 കിലോമീറ്റര്‍ അകലെയുള്ള ബലാസോറിലെ ആശുപത്രിയിലാണ് പോസ്റ്റുമോര്‍ട്ടത്തിന് എത്തിക്കേണ്ടിയിരുന്നത്. എന്നാല്‍ ഇതിന് ആംബുലന്‍സ് ലഭിച്ചില്ല. ഓട്ടോറിക്ഷയില്‍ കൊണ്ടുപോകാന്‍ പണം തികയാതിരുന്നതോടെ മൃതദേഹം പ്ലാസ്റ്റിക് ചാക്കിലിട്ട്‌   മുളയില്‍ കെട്ടിത്തൂക്കി രണ്ടുപേര്‍ ചുമന്ന് നടക്കുകയായിരുന്നു. റെയില്‍പ്പാളത്തില്‍ ഏറെ നേരം വെയിലത്തു കിടന്നതിനാല്‍ വിറങ്ങലിച്ച മൃതദേഹം മുളയില്‍ കെട്ടാന്‍ എല്ലുകള്‍ ഒടിക്കേണ്ടിവന്നുവെന്ന് സലാമണിയുടെ മകന്‍ രബീന്ദ്രബാരിക് പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക