|    Jul 27 Thu, 2017 8:30 am
FLASH NEWS

ഒഡിഎഫ് ബ്ലോക്കായി പുളിക്കീഴിനെ പ്രഖ്യാപിച്ചു; ജില്ലയില്‍ ആദ്യത്തേത്

Published : 26th September 2016 | Posted By: SMR

തിരുവല്ല: ജില്ലയിലെ പ്രഥമ വെളിയിട വിസര്‍ജന മുക്ത ബ്ലോക്കായി പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിനെ മന്ത്രി മാത്യു ടി തോമസ് പ്രഖ്യാപിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈപ്പന്‍ കുര്യന്‍ അധ്യക്ഷത വഹിച്ചു. നേട്ടം കൈവരിക്കാന്‍ പരിശ്രമം നടത്തിയ ഉദ്യോഗസ്ഥരേയും, ജനപ്രതിനിധികളേയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണ്ണാ ദേവി ചടങ്ങില്‍ ആദരിച്ചു. ജില്ലാ പഞ്ചായത്തംഗങ്ങളായ സാം ഈപ്പന്‍, എസ് വി സുബിന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമാ ചെറിയാന്‍, പഞ്ചായത്ത് പ്രസിഡന്റന്മാരായ ഷിബു വര്‍ഗീസ്, ലതാ പ്രസാദ്, സുനില്‍കുമാര്‍, ശ്രീലേഖാ രഘുനാഥ് , ബീനാ ജേക്കബ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സൂസമ്മ പൗലോസ്, അനില്‍ മേരി ചെറിയാന്‍, അഡ്വ.സതീഷ് ചാത്തങ്കരി, എം ബി നൈനാന്‍, അംബികാ മോഹന്‍, ടി പ്രസന്ന കുമാരി, അനുരാധ സുരേഷ്, പ്രസാദ്, കെ ജി, അന്നമ്മ വര്‍ഗീസ്, ശോശാമ്മ മജു,  പ്രോജക്ട് ഡയറക്ടര്‍ പി ജി രാജന്‍ ബാബു, തിരുവല്ല ആ ര്‍ഡിഒ ഷീലാദേവി ജെ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എന്‍ ഹരിലാല്‍, വിഇഒ അമ്പിളി എസ് നായര്‍ സംസാരിച്ചു. കേന്ദ്രാവിഷ്‌കൃത പദ്ധതിയായ സ്വഛഭാരത് അഭിയാനിന്റെ ഭാഗമായി കേരളം നവംബര്‍ ഒന്നിന് വെളിയിട വിസര്‍ജ്ജന രഹിത സംസ്ഥാനം എന്ന നിലയില്‍ എത്തിക്കുന്നതിന്റെ ഭാഗമായുള്ള ഒഡിഎഫ് കാംപെയ്‌നില്‍ ബ്ലോക്ക് അതിര്‍ത്തിയിലുള്ള നിരണം, കടപ്ര, നെടുമ്പ്രം, കുറ്റൂര്‍, പെരിങ്ങര പഞ്ചായത്തുകള്‍ വെളിയിട വിസര്‍ജ്ജന രഹിത പഞ്ചായത്തുകളായി തീര്‍ന്നതോടെയാണ് ബ്ലോക്ക് സമ്പൂര്‍ണ ഒഡിഎഫ് പ്രദേശമായത്. പദ്ധതി പ്രവര്‍ത്തനത്തിന്റെ ഭാഗമായി വിവിധ പഞ്ചായത്തുകളിലെ വിഇ ഒ മാരുടെ നേതൃത്യത്തിന്‍ ആശാ പ്രവര്‍ത്തകരെ ഉപയോഗിച്ച് വീട് വീടാന്തരം നടത്തിയ സര്‍വേയില്‍ ബ്ലോക്ക് പരിധിയില്‍ നിരണം (117), കടപ്ര (160), നെടുമ്പ്രം (69), കുറ്റൂര്‍ (145), പെരിങ്ങര (131) എന്നിങ്ങനെ ആകെ 622 കുടുംബങ്ങള്‍ക്ക് സ്വന്തമായി കക്കൂസ് സൗകര്യമില്ലെന്ന് കണ്ടെത്തിയിരുന്നു. അര്‍ഹരായ കുടുംബങ്ങള്‍ക്ക്  സ്വഛഭാരത് മിഷന്റെ 12000 രൂപാ വീതവും, ഗ്രാമ പഞ്ചായത്തുകളുടെ 3400 രൂചയ്യും ഉള്‍പ്പെടുത്തി കക്കൂസ് നിര്‍മിച്ച് നല്‍കിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക