|    Mar 26 Sun, 2017 3:22 am
FLASH NEWS

ഒഡിഎഫ് പദ്ധതി: ജില്ലയ്ക്ക് മാതൃകയായി നിരണം പഞ്ചായത്ത്

Published : 27th August 2016 | Posted By: SMR

പത്തനംതിട്ട: വെളിസ്ഥല വിസര്‍ജനമുക്ത പദ്ധതി പൂര്‍ണമായി നടപ്പാക്കി നിരണം പഞ്ചായത്ത് മറ്റുള്ളവര്‍ക്ക് മാതൃകയായതായി മന്ത്രി മാത്യു ടി തോമസ് പറഞ്ഞു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വെളിസ്ഥല വിസര്‍ജനമുക്ത പദ്ധതിയുടെ ജില്ലാതല അവലോകന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി. നിരണത്ത് 117 കുടുംബങ്ങള്‍ക്കാണ് പുതുതായി കക്കൂസ് നിര്‍മിച്ചു നല്‍കിയത്. പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ പഞ്ചായത്തുകള്‍ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. സപ്തംബര്‍ ഒന്നിന് ഉച്ചയ്ക്ക് രണ്ടിന് ബ്ലോക്കുകളില്‍ അവലോകന യോഗം ചേരുമെന്ന് ജില്ലാ കലക്ടര്‍ ആര്‍ ഗിരിജ അറിയിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, വില്ലേജ് എക്‌സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍ പങ്കെടുക്കും. പുതിയ കക്കൂസ് നിര്‍മ്മിക്കുന്നതിനാണ് ഫണ്ട് നല്‍കുന്നതെന്നും നിലവിലുള്ളതിന്റെ അറ്റകുറ്റപ്പണിക്ക് തുക അനുവദിക്കില്ലെന്നും കലക്ടര്‍ പറഞ്ഞു. ഈമാസം 27നകം ഗുണഭോക്താക്കളുമായി എല്ലാ പഞ്ചായത്തുകളും കരാര്‍ ഒപ്പുവയ്ക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. നഗരസഭകള്‍ക്ക് മാര്‍ച്ച് 31 വരെ സമയം അനുവദിച്ചിട്ടുണ്ടെങ്കിലും അതിന് മുമ്പ് തന്നെ പദ്ധതി പൂര്‍ത്തിയാക്കണം. സപ്തംബര്‍ പകുതിയോടെ പഞ്ചായത്തുകള്‍ കക്കൂസ് നിര്‍മാണം പൂര്‍ത്തിയാക്കണം. പഞ്ചായത്തുകള്‍ നല്‍കിയ കണക്കനുസരിച്ച് ജില്ലയില്‍ 10752 പേര്‍ക്കാണ് പുതിയ കക്കൂസ് വേണ്ടത്. വീണാ ജോര്‍ജ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, തദ്ദേശസ്വയംഭരണ പ്രതിനിധികള്‍, ദാരിദ്ര്യ ലഘൂകരണവിഭാഗം പ്രോജക്ട് ഡയറക്ടര്‍ പി എന്‍ രാജന്‍ബാബു, ശുചിത്വമിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ ഇ കെ സുധാകരന്‍, ബിഡിഒമാര്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍ പങ്കെടുത്തു.

(Visited 36 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക