|    Jul 22 Sun, 2018 6:28 pm
FLASH NEWS
Home   >  National   >  

ഒടുവില്‍ രഘുറാം രാജനും നോട്ടുനിരോധനത്തെ തള്ളിപറഞ്ഞു

Published : 3rd September 2017 | Posted By: G.A.G

ന്യൂഡല്‍ഹി : മോദി സര്‍ക്കാരിന്റെ നോട്ട് നിരോധനത്തെ ശക്തമായി തള്ളിപ്പറഞ്ഞ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍.
നോട്ടുനിരോധനത്തെ താന്‍ അനുകൂലിച്ചിരുന്നില്ലെന്നും നിരോധനത്തിന്റെ ഹൃസ്വകാല തിരിച്ചടികളെ കവച്ചുവെക്കാന്‍ അതിന്റെ ദീര്‍ഘകാല നേട്ടങ്ങള്‍ക്ക് സാധിക്കില്ലെന്നും ഐ ഡു വാട്ട് ഐ ഡൂ’ എന്ന തന്റെ പുതിയ പുസ്തകത്തില്‍ രഘുറാം രാജന്‍ പറയുന്നു. സാമ്പത്തികമേഖലയെ ആകെ പിടിച്ചുലക്കാവുന്ന തീരുമാനമായിരുന്നു നോട്ടുനിരോധനമെന്നും അദ്ദേഹം പറഞ്ഞു.
നിരോധനം സംബന്ധിച്ച നിലപാട് അറിയിക്കാന്‍ 2016 ഫെബ്രുവരിയില്‍ കേന്ദ്ര സര്‍ക്കാര്‍ തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്നും താന്‍ അസന്ദിഗ്ധമായി അതിന് മറുപടി നല്‍കിയതായും രാജന്‍ പറഞ്ഞു. ദീര്‍ഘകാലത്തില്‍ ചില നേട്ടങ്ങള്‍ ഉണ്ടായേക്കാമെങ്കിലും അതിന്റെ ഹൃസ്വകാല പ്രത്യാഘാതങ്ങള്‍ മാരകമായിരിക്കും എന്നാണ് താന്‍ അഭിപ്രായപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
മൊത്തം ആഭ്യന്തര ഉത്പാദനത്തില്‍ വന്ന ഇടിവിന് പ്രധാനകാരണം നോട്ട് നിരോധനമാണെന്ന് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ രാജന്‍ ചൂണ്ടിക്കാണിച്ചു. നിരോധിച്ച നോട്ടുകളുടെ 99 ശതമാനവും ബാങ്കുകളില്‍ മടങ്ങിയെത്തിയെന്ന ആര്‍ബിഐ കണക്കുകള്‍ വ്യക്തമാക്കുന്നത് കള്ളപ്പണം നിയന്ത്രിക്കുന്നതില്‍ നോട്ട് നിരോധന നടപടി ഫലം കണ്ടില്ലെന്ന് തന്നെയാണെന്നും രാജന്‍ ചൂണ്ടിക്കാട്ടി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss