|    Jul 21 Fri, 2017 10:09 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ഒടുവില്‍ മറ്റെരാസി അതു വെളിപ്പെടുത്തി

Published : 10th July 2016 | Posted By: SMR

റോം: 2006ലെ ലോകകപ്പ് ഫൈനലില്‍ ഇറ്റാലിയന്‍ ഡിഫന്റര്‍ മാ ര്‍ക്കോ മറ്റെരാസിയെ ഫ്രഞ്ച് ഇതിഹാസം സൈനുദ്ദീന്‍ സിദാന്‍ തലകൊണ്ട് ഇടിച്ചുവീഴ്ത്തിയത് ഇന്നും മറക്കാനാവാത്ത നിമിഷമാണ്.
തന്റെ മാതാവിനെയും സഹോദരിയെയും കുറിച്ച് മോശമായി പറഞ്ഞതിനാണ് അന്ന് അങ്ങനെ ചെയ്തതെന്നായിരുന്നു സിദാന്റെ പ്രതികരണം. ഇത്രയും കാലം സംഭവത്തെക്കുറിച്ച് മൗനം പാലിച്ച മറ്റെരാസി കഴിഞ്ഞ ദിവസം ആ സത്യം വെളിപ്പെടുത്തി.
”ഞാന്‍ പറഞ്ഞത് തീര്‍ച്ചയാ യും വിഡ്ഢിത്തമാണ്. എന്നാ ല്‍ അതിന് ഇത്ര വലിയൊരു മറു പടി വേണ്ടിയിരുന്നില്ല. ഇറ്റലിയിലെ തെരുവുകളില്‍ ഇതിനേക്കാ ള്‍ മോശം വാക്കുകള്‍ നിങ്ങള്‍ക്കു കേള്‍ക്കാം. 15ാം വയസ്സില്‍ അമ്മയെ നഷ്ടമായ വ്യക്തിയാണ് ഞാന്‍. അതുകൊണ്ടുതന്നെ സിദാന്റെ മാതാവിനെക്കുറിച്ച് ഞാന്‍ മോശമായി ഒന്നും പറഞ്ഞിട്ടില്ല. സഹോദരിയെക്കുറിച്ച് മാത്രമാണ് പറഞ്ഞത്”- മറ്റെരാസി വിശദമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക