|    Jul 23 Mon, 2018 7:54 am
Home   >  Kerala   >  

ഒടുവില്‍ ബിജെപി തീരുമാനിച്ചു കണ്ണന്താനത്തെ സ്വീകരിച്ചു കളയാമെന്ന്

Published : 8th September 2017 | Posted By: shadina sdna


തിരുവനന്തപുരം: കേന്ദ്ര നേതൃത്വം  ഇടപെട്ടതോടെ കണ്ണന്താനത്തെ സ്വീകരിക്കാന്‍ സംസ്ഥാന ബിജെപി സംസ്ഥാന നേതൃത്വം തീരുമാനിച്ചു.  കേന്ദ്രമന്ത്രിയായ ശേഷം ആദ്യമായി സംസ്ഥാനത്ത് എത്തുന്ന അല്‍ഫോന്‍സ് കണ്ണന്താനത്തിന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ നേതൃത്വത്തിലാണ് വന്‍ സ്വീകരണം നല്‍കുന്നത്. ഞാറാഴ്ച്ചയാണ് അല്‍ഫോന്‍സ് കണ്ണന്താനം കേരളത്തിലെത്തുന്നത്. ഞായറാഴ്ച രാവിലെ ഒന്‍പത് മണിയോടെ നെടുമ്പാശേരിയില്‍ വിമാനമിറങ്ങുന്ന കണ്ണന്താനത്തെ കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ ബിജെപി നേതാക്കള്‍ സ്വീകരിക്കും. സംസ്ഥാന ഭാരവാഹികള്‍, ഘടകകക്ഷി നേതാക്കളും സ്വീകരണചടങ്ങിനെത്തും. തുടര്‍ന്ന് എറണാകുളം ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ മൂവാറ്റുപുഴയില്‍ സ്വീകരണം നല്‍കും. അവിടെ നിന്ന് ജന്മനാടായ കാഞ്ഞിരപ്പള്ളിയിലേക്ക് പോവും. പിന്നീട് കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലൂടെ റോഡ് ഷോ. കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന സ്വീകരണ യോഗം കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്യും. തിങ്കളാഴ്ച്ച കണ്ണൂരിലെത്തുന്ന മന്ത്രിക്ക് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ റെയില്‍വേ സ്‌റ്റേഷനില്‍ സ്വീകരണം നല്‍കും. കാഞ്ഞിരപ്പള്ളിയില്‍ കാഞ്ഞിരപ്പള്ളിയില്‍ ബിഷപ്പിന്റെ നേതൃത്വത്തില്‍ സ്വീകരണം. മന്ത്രി എം.എം മണിയും പങ്കെടുക്കും. കണ്ണന്താനത്തിന്റെ സത്യപ്രതിജ്ഞ ദിവസം ബിജെപി ആഘോഷ പരിപാടികള്‍ നടത്താതിരുന്നത് വലിയ ചര്‍ച്ചയായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss