|    May 23 Tue, 2017 11:00 am
FLASH NEWS

ഒടുവില്‍ ജീപ്പ് ഇന്ത്യയിലെത്തി

Published : 30th August 2016 | Posted By: frfrlnz

jeep-3

ന്യൂഡല്‍ഹി:  ഏറെ കാത്തിരിപ്പിന്  ശേഷം അമേരിക്കന്‍ വമ്പന്‍ കാര്‍ നിര്‍മ്മാതാക്കളായ ജീപ്പ് ഇന്ത്യയിലെത്തി. ജീപ്പ് ഗ്രാന്‍ഡ് ചെറോക്കി, ഗ്രാന്‍ഡ് ചെറോക്കി എസ്ആര്‍ടി, റാംഗഌ അണ്‍ലിമിറ്റഡ് എന്നീ മോഡലുകളാണ് കമ്പനി   ഇന്ത്യയില്‍ പുറത്തിറക്കിയത്.

jeep-2

  ജയ്പൂരിലെ ഉമദ് ഭവന്‍ കൊട്ടാരത്തിലായിരുന്നു ഉദ്ഘാടന ചടങ്ങ്. അമേരിക്കന്‍ കമ്പനിയായ ഫിയറ്റിന്റെ ഉടമസ്ഥതയിലുള്ള എസ് യു വി നിര്‍മ്മാതാക്കളാണ് ജീപ്പ്. തുടക്കത്തില്‍ കമ്പനി ജീപ്പുകള്‍ ഇന്ത്യയില്‍ ഇറക്കുമതി ചെയ്യും. 2017 ഓടെ  ഇന്ത്യയില്‍ തന്നെ ഇവ നിര്‍മ്മിക്കാനാണ് പദ്ധതി.

jeep-1

ജീപ്പ് റാംഗഌ അണ്‍ ലിമിറ്റഡിന്റെ വില 71.59 ലക്ഷം രൂപയാണ്. 2.8 ലിറ്റര്‍ എന്‍ജിന് 197 ബിഎച്ച്പി കരുത്തും 460 എന്‍എം ടോര്‍ക്കുമുണ്ട് . ജീപ്പ് ചെറോക്കിയുടെ വില 93.64 ലക്ഷം രൂപയാണ്. ചെറോക്കിയുടെ മൂന്നു ലിറ്റര്‍  വി 6 എന്‍ജിന് 243 ബിഎച്ച്പി കരുത്തുണ്ട്. ജീപ്പ് ചെറോക്കി എസ്ടി ആറിന്റെ 6.4 ലിറ്റര്‍ എന്‍ജിന്റെ കരുത്ത് 475 ബിഎച്ച്പിയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day