|    Nov 17 Sat, 2018 2:18 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ഒടുവില്‍ ആസ്‌ത്രേലിയക്ക് ജയം; ദക്ഷിണാഫ്രിക്കയെ തോല്‍പിച്ചു

Published : 10th November 2018 | Posted By: kasim kzm

അഡ്‌ലെയ്ഡ്: ദക്ഷിണാഫ്രിക്കകെതിരായ രണ്ടാം ഏകദിനത്തില്‍ ആസ്‌ത്രേലിയക്ക ജയം. അഡ്‌ലെയിഡില്‍ നടന്ന മത്സരത്തില്‍ ഏഴ് റണ്‍സിനായുന്നുആസ്‌ത്രേലിയയുടെ ജയം. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇരുടീമുകള്‍ക്കും ഓരോ ജയം വീതമായി. നിര്‍ണായകമായ മൂന്നാം മത്സരം നാളെ നടക്കും. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 48.3 ഓവറില്‍ 231 റണ്‍സ്് നേടി ഓള്‍ ഔട്ടായി. തുടര്‍ന്നു ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 232 റണ്‍സെന്ന വിജയലക്ഷ്യം നേടാന്‍ സാധിക്കാതെ പുറത്താവുകയായിരുന്നു. അവസാന ഓവറിലേക്ക് നീണ്ട മല്‍സരത്തില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സെടുക്കാനേ ദക്ഷിണാഫ്രിക്ക് സാധിച്ചുള്ളൂ.
ദക്ഷിണാഫ്രിക്ക്് വേണ്ടി കാഗിസോ റബാഡ നാല് വിക്കറ്റും ഡ്വെയിന്‍ പ്രെട്ടോറിയുസ് മൂന്ന് വിക്കറ്റ്ും വീഴ്ത്തി. ഡെയില്‍ സ്‌റ്റെയിന്‍ രണ്ട് വിക്കറ്റും നേടി. 47 റണ്‍സ് നേടിയ അലക്‌സ് കാരി, 44 റണ്‍സ് നേടിയ ക്രിസ് ലിന്‍, 41 റണ്‍സ് അടിച്ചുകൂട്ടിയ ആരോണ്‍ ഫിഞ്ച് എന്നിവരാണ് ഓസീസ് നിരയില്‍ പിടിച്ചുനിന്നത്. ബാറ്റിങിനു പുറമേ ബോളിങിലും, ഫീല്‍ഡിങിലും മികച്ചുനിന്ന ഓസീസ് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചാണ് മാന്‍ ഓഫ് മാച്ച്.
വിജയലക്ഷ്യം ദക്ഷിണാഫ്രിക്ക അനായാസം മറികടക്കുമെന്ന് കരുതയെങ്കിലും ഓസീസ് ബൗളിങ് നിരയുടെ പ്രകടനത്തിനു മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. 48 റണ്‍സിനിടെ മൂന്നു വിക്കറ്റ് നഷ്ടമാക്കിയ അവര്‍ക്ക് ഒരു ഘട്ടത്തിലും ആധിപത്യം നേടാനായില്ല. 51റണ്‍സെടുത്ത ഡേവിഡ് മില്ലറാണ് ദക്ഷിണാഫ്രിക്കയുടെ ടോപ്‌സ്‌കോറര്‍. 71 പന്തില്‍ മൂന്നു ബൗണ്ടറിയും ഒരു സിക്‌സും സഹിതമാണ് മില്ലര്‍ 51 റണ്‍സെടുത്തത്. ഫാഫ് ഡുപ്ലേസി 65 പന്തില്‍ 47 റണ്‍സെടുത്തു. ആസ്‌ത്രേലിയക്കുവേണ്ടി മാര്‍ക്കസ് സ്‌റ്റോയിന്‍സ് ദക്ഷീണാഫ്രിക്കയുടെ മൂന്നും മിച്ചല്‍ സ്റ്റാര്‍ക്ക് ജോഷ് ഹെയ്‌സല്‍ വുഡ് എന്നിവര്‍ രണ്ട് വീതവും വിക്കറ്റുകള്‍ വീഴ്ത്തി.
ഈവര്‍ഷം തുടര്‍ച്ചയായ ഏഴു പരാജയങ്ങള്‍ക്കുശേഷമാണ് ഏകദിനത്തില്‍ ആസ്‌ത്രേലിയ വിജയിക്കുന്നത്. അഡ്‌ലെയ്ഡില്‍ നടന്ന് മല്‍സരത്തിലായിരുന്നു ഇതിനു മുന്‍പും ആസ്‌ത്രേലിയ ജയിച്ചത്. ആസ്‌ത്രേലിയയുടെ അവസാന എട്ട് ഏകദിനങ്ങളില്‍ ഏഴെണ്ണത്തിലും 50 ഓവര്‍ പുറത്താക്കാതെയാണ് ബാറ്റിങ് അവസാനിപ്പിച്ചത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss