|    Dec 12 Wed, 2018 7:55 pm
FLASH NEWS

‘ഒടിയന്‍’ ഒരേ സമയം 37 രാജ്യങ്ങളില്‍ റീലീസ് ചെയ്യുന്നു

Published : 8th December 2018 | Posted By: ke

ദുബയ്: മോഹന്‍ലാല്‍ നായകനായി ആശിര്‍വാദ് സിനിമക്ക് വേണ്ടി ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ഒടിയന്‍ എന്ന സിനിമ ജപ്പാന്‍ അടക്കം 37 രാജ്യങ്ങളില്‍ വെള്ളിയാഴ്ച ഒരേ സമയം റീലീസ് ചെയ്യുമെന്ന് ബന്ധപ്പെട്ടവര്‍ ദുബയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വൈദ്യൂതി ലഭ്യമാകുന്നതിന് മുമ്പ് കേരളത്തിലുണ്ടായിരുന്ന സാങ്കല്‍പ്പിക കഥാപാത്രമായിട്ടാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ ഒടിയന്‍ മാണിക്യമായിട്ട് അഭിനയിക്കുന്നത്. പ്രകാശ് രാജ് രാവുണ്ണിയായും മഞ്ജു വാരിയര്‍ പ്രഭയായും അഭിനയിക്കുന്ന ഈ ചിത്രം ഇന്ത്യയില്‍ മാത്രം ഒരേ സമയം 2000 കേന്ദ്രങ്ങളിലാണ് റിലീസ് ചെയ്യുന്നത്. ആദ്യമായിട്ടാണ് ഒരു മലയാള സിനിമ ഇത്രയധികം കേന്ദ്രങ്ങളില്‍ ഒരേ സമയം പ്രദര്‍ശനം ആരംഭിക്കുന്നത്. സിനിമയുടെ ചിത്രീകരണത്തിനായി മാത്രം 10 കോടി രൂപ ചിലവിട്ട് പാലക്കാട് തേങ്കുറിശ്ശി ഗ്രാമത്തില്‍ 20 ഏക്കര്‍ ഭൂമിയിലാണ് സെറ്റുകള്‍ തയ്യാറാക്കിയിരുന്നതെന്ന് സംവിധായകന്‍ ശ്രീകുമാര്‍ പറഞ്ഞു. താന്‍ സംവിധാനം ചെയ്യുന്ന മഹാഭാരതം എന്ന സിനിമ എംടി വാസുദേവന്‍ നായരുടെ സമ്മത പ്രകാരം തന്നെ താമസിയാതെ ചിത്രീകരണം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴുള്ള വിവാദം താല്‍ക്കാലികം മാത്രമാണന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തങ്ങള്‍ നിര്‍മ്മിക്കുന്ന കുഞ്ഞാലി മരക്കാര്‍, ലൂസിഫര്‍ എന്നീ സിനിമകള്‍ സമയത്തിന് തന്നെ തിയേറ്ററുകളില്‍ എത്തിക്കാന്‍ കഴിയുമെന്ന് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. ഒരു മലയാള സിനിമ ഇത്രയധികം രാജ്യങ്ങളില്‍ ഒരേ സമയം റിലീസ് ചെയ്യുന്നതില്‍ ഏറെ സന്തോഷണമുണ്ടെന്ന് വിതരണക്കാരായ വേള്‍ഡ് വൈഡ് റിലീസ് എംഡി നൗഫല്‍ അഹമ്മദും ബ്രിജേഷും അറിയിച്ചു. ആദ്യമായാണ് ഒരു സിനിമ ദുബയില്‍ 25 ദിവസം മുമ്പ് മുന്‍കൂറായി ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സൗകര്യം ഒരുക്കിയിരിക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss