|    Aug 22 Tue, 2017 4:20 pm
FLASH NEWS

ഒഞ്ചിയത്ത് വീട് കുത്തിത്തുറന്ന് സ്വര്‍ണം കൊള്ളയടിച്ചു

Published : 24th November 2016 | Posted By: SMR

വടകര: വീട് കുത്തിതുറന്ന് വീട്ടുകാരെ ഭീഷണിപ്പെടുത്തി സ്വ ര്‍ണം കൊള്ളയടിച്ചു. ഒഞ്ചിയം നെല്ലാച്ചേരി പരേതനായ ചാക്കീരിമീത്തല്‍ അശോകന്റെ വീട്ടില്‍ ഇന്നലെ പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം. വീടിന്റെ പിന്നിലുള്ള ഗ്രില്‍സ് പൊളിച്ച മോഷ്ടാക്കള്‍ മുകളിലത്തെ നിലയില്‍ ഉറങ്ങികിടക്കുകയായിരുന്ന അശോകന്റെ ഭാര്യ രമയെയും രണ്ടു പെണ്‍മക്കളെയും ഭീഷണിപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ അഴിച്ചുവാങ്ങുകയായിരുന്നു. കള്ളന്‍മാരെ കണ്ട് ബഹളംവച്ച രമയുടെ മകളെ മോഷ്ടാക്കള്‍ മുഖത്ത് മര്‍ദിക്കുകയും ചെയ്തു. രമയുടെ കഴുത്തിലുണ്ടായിരുന്ന നാലരപവന്‍ സ്വര്‍ണമാണ് നഷ്ടപ്പെട്ടത്്. 25 വയസ് തോന്നിക്കുന്ന മൂന്ന് യുവാക്കളാണ് മോഷണസംഘത്തിലുണ്ടായിരുന്നതെന്ന് രമ പറഞ്ഞു. ഇവര്‍ കറുത്ത തുണികൊണ്ട് മുഖം മൂടിയിരുന്നു. രമയുടെ വീട്ടില്‍ മോഷണം നടക്കുന്നതിന് അരമണിക്കൂര്‍ മുമ്പ് സമീപത്തെ മീത്തലെ പുറവില്‍ ദിനേശന്റെ വീട്ടിലും മോഷണം ശ്രമം നടന്നിരുന്നു. വാതില്‍ പൊളിച്ച് അകത്തുകടന്ന മോഷ്ടാക്കള്‍ പഴയപാത്രത്തില്‍ സൂക്ഷിച്ചിരുന്ന റോള്‍ഡ്‌ഗോള്‍ഡ് ആഭരണം സ്വര്‍ണമാണെന്ന് കരുതി കൊണ്ടുപോയിട്ടിുണ്ട്. മോഷണത്തിനിടെ ദിനേശന്‍ ഉണര്‍ന്നതോടെയാണ് ഇവിടെനിന്നും മോഷ്ടാക്കള്‍ രക്ഷപ്പെട്ടത്. കണ്ണൂക്കര റെയില്‍വേ ഗേറ്റിനടുത്ത് പൊലോര്‍വയ്യില്‍ കൃഷ്ണകൃപയില്‍ പ്രതീപന്റെ വീട്ടിലും മോഷണശ്രമം നടന്നു. ലൈറ്റ് തകര്‍ക്കുകയും പൂട്ട് പൊളിക്കുകയും ചെയ്തു. വീട്ടില്‍ ആരും ഇല്ലാതിരുന്നതിനാല്‍ രാവിലെയാണ് വിവരം അറിയുന്നത്. മാസങ്ങള്‍ക്ക് മുമ്പ് മോഷണങ്ങളുടെ പരമ്പര അരങ്ങേറിയ പ്രദേശത്ത് വീണ്ടും മോഷണം ജനങ്ങളില്‍ പരിഭ്രാന്തി പരത്തിയിരിക്കുകയാണ്. അടുത്തമാസം വിവാഹം നടക്കുന്ന വീടാണ് ദിനേശന്റെത്. വടകര സിഐ എ ഉമേഷ്, എടച്ചേരി എസ്‌ഐ യൂസഫ് നടുത്തറേമ്മല്‍, ആര്‍ വിജയന്‍, ഡോഗ് സ്‌കോഡ്, വിരളടയാള വിദ്ഗധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക