|    Apr 22 Sun, 2018 8:15 pm
FLASH NEWS

ഒഞ്ചിയത്ത് തെരുവുനായ ആക്രമണം; നിരവധിപേര്‍ക്ക് കടിയേറ്റു

Published : 1st October 2016 | Posted By: Abbasali tf

വടകര: ഒഞ്ചിയത്ത് വീണ്ടും ഭ്രാന്തന്‍ കുറുക്കന്റെയും തെരുവു നായയുടെയും ആക്രമണം. നിരവധിപേര്‍ക്ക് കടിയേറ്റു. ഇന്നലെ രാവിലെ വെള്ളികുളങ്ങര ഒഞ്ചിയം റോഡില്‍ തയ്യില്‍ ക്ഷേത്രത്തിനു സമീപം നാലുവയസുകാരിക്ക് കടിയേറ്റു. കളരിയില്‍ അമീര്‍ കോട്ടേജില്‍ മജീദിന്റെ മകള്‍ മന്‍ഹ (4)നക്കാണ് കടിയേറ്റത്. ഉമ്മയോടൊപ്പം പാല്‍ വാങ്ങാന്‍ പോകവെ നായ അക്രമിക്കുകയായിരുന്നു. ഇരുവരും നിലത്തുവീണപ്പോള്‍ മന്‍ഹയുടെ വലതുകൈയില്‍ കടിയേറ്റു. ഉടന്‍ അടുത്തുണ്ടായിരുന്ന ആളുകളെത്തി നായയെ അടിച്ചുകൊന്നു. ഉമ്മ സൗദ കടിയേല്‍ക്കാതെ രക്ഷപ്പെട്ടു. മന്‍ഹ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സ തേടി. വ്യാഴാഴ്ച രാത്രി വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്ന വെള്ളികുളങ്ങര ക്രാഷ് റോഡില്‍ വലിയപറമ്പത്ത് സരിത്ത്(27)ന് കടിയേറ്റു. ഇയാള്‍ എആര്‍ ക്യാംപിലെ പോലിസുകാരനാണ്. ഇതിനുശേഷം പരിസരത്തെ റോഡില്‍ വച്ച് റവല്യൂഷനറി യൂത്ത് നേതാവ് ടി കെ സിബിക്കും കടിയേറ്റു. ഇരുവരും മെഡിക്കല്‍ കോളജില്‍ ചികില്‍സതേടി. ഇന്നലെ ഉച്ചയോടെ ഒഞ്ചിയം എംആര്‍ സ്മാരകത്തിനു സമീപത്തെ കുറ്റിയില്‍മീത്തല്‍ പ്രകാശന്റെ ഭാര്യ ജ്യോതി(33)ക്ക് കടിയേറ്റു. വീട്ടിലേക്ക് പാഞ്ഞുകയറി ഭ്രാന്തന്‍ കുറുക്കന്‍ കടിക്കുകയായിരുന്നു. ജ്യോതിയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ തേടിപ്പിടിച്ച് കുറുക്കനെ അടിച്ചുകൊന്നു. കൊല്ലുന്നതിനിടയില്‍ ഒഞ്ചിയം ബാങ്കിനു സമീപത്തെ വരുണ്‍ (23)നും പരിക്കേറ്റു. ഇവരെയും മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. വെള്ളികുളങ്ങര ഒഞ്ചിയം പ്രദേശങ്ങളില്‍ തെരുവുനായയുടെയും കുറുക്കന്റെ ആക്രമണം നിത്യസംഭവമായിരിക്കുകയാണ്. ഒരാഴ്ചക്കുള്ളില്‍ പത്തോളം പേര്‍ക്കാണ് കടിയേറ്റത്. പല സ്ഥലത്തും കടിച്ച കുറുക്കനെയും നായയെയും കൊല്ലുന്നണ്ടെങ്കിലും വീണ്ടും ആക്രമണം തുടരുകയാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss