|    Jun 21 Thu, 2018 6:34 am
FLASH NEWS
Home   >  Kerala   >  

ഒഞ്ചിയത്തു ആര്‍എംപിഐ പ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണം

Published : 12th October 2017 | Posted By: shadina sdna


വടകര: ഒഞ്ചിയത്തു ആര്‍എംപിഐ പ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണം. ഇന്നലെ രാത്രിയിലാണ് ആര്‍എംപിഐ പ്രവര്‍ത്തകരായ രജീഷ്, സിജേഷ് എന്നിവരെയാണ് ഏഴംഗ സംഘം ആക്രമിച്ചത്.  ഒഞ്ചിയം കുന്നുമ്മല്‍ക്കരയില്‍ വെച്ചായിരുന്നു അക്രമം. കാലിനും കൈക്കും തലക്കും പരിക്കേറ്റ രജീഷിനെ വടകര സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിനു പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്നും ഇരുമ്പുപൈപ്പും മറ്റു മാരകായുധങ്ങളുമായി സിപിഐഎം പ്രവര്‍ത്തകര്‍ തങ്ങളെ കാത്തിരിക്കുകയായിരുന്നെന്നും ഒരു പ്രകോപനവുമില്ലാതെയാണ് ആക്രമണം നടത്തിയതെന്നും രജീഷ് പറഞ്ഞു. സ്വരൂപ് മോഹന്‍, അശ്വിന്‍, വിഷ്ണു, ഷെബിന്‍ തുടങ്ങി കണ്ടാലറിയാവുന്ന ഏഴു സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെ രജീഷ് പോലിസിന് മൊഴി നല്‍കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss