|    Jul 18 Wed, 2018 1:10 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഒക്‌ടോബര്‍ 7ന് തിരുവനന്തപുരത്ത് പോപുലര്‍ ഫ്രണ്ട് മഹാസമ്മേളനം

Published : 20th September 2017 | Posted By: fsq

 

തിരുവനന്തപുരം: ജനാധിപത്യവിരുദ്ധമായ മാര്‍ഗങ്ങളിലൂടെ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനം തടയാനുള്ള നീക്കത്തിനെതിരേ ദേശവ്യാപക പ്രക്ഷോഭത്തിന് തുടക്കം കുറിച്ചതായി സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഞങ്ങള്‍ക്കും പറയാനുണ്ട് എന്ന പ്രമേയത്തില്‍ ഒക്ടോബര്‍ ഏഴിന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ മഹാസമ്മേളനം നടക്കും. പോപുലര്‍ ഫ്രണ്ട് ദേശീയ സംസ്ഥാന നേതാക്കള്‍ക്ക് പുറമേ രാഷ്്ട്രീയ സാമൂഹിക പൗരാവകാശ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖര്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. രാജ്യത്ത് മുമ്പൊന്നുമില്ലാത്ത ഭീതിതരമായ അന്തരീക്ഷമാണ് നിലനില്‍ക്കുന്നത്. ഹിന്ദുത്വ ഫാഷിസം രാഷ്ട്രീയ അധികാരം നേടിയതോടെയാണ് ഈ സ്ഥിതിവിശേഷം ഉണ്ടായത്. ഭരണഘടനയെപോലും അട്ടിമറിക്കാനുള്ള നീക്കങ്ങളാണ് ഹിന്ദുത്വസര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഫാഷിസത്തിനെതിരേ ശബ്ദം ഉയര്‍ത്തുന്ന സംഘങ്ങളെയും വ്യക്തികളെയും വേട്ടയാടുകയാണ്. ഗൗരി ലങ്കേഷ് അതിന്റെ ഒടുവിലത്തെ ഇരയാണ്. ഫാഷിസത്തിനെതിരേ ശക്തമായ നിലപാട് സ്വീകരിക്കുന്ന പോപുലര്‍ ഫ്രണ്ടിനെതിരായ നീക്കങ്ങള്‍ക്കു  കാരണവും ഇതാണ്. എന്നാല്‍, സംഘടനയ്‌ക്കെതിരായ നീക്കങ്ങളെ ജനാധിപത്യപരമായ മാര്‍ഗങ്ങളിലൂടെ ചെറുക്കും. ഏകപക്ഷീയവും നിക്ഷിപ്ത താല്‍പര്യങ്ങളോടെയുമുള്ള കുപ്രചാരണങ്ങളാണ് പോപുലര്‍ ഫ്രണ്ടിനെതിരേ ഒരുവിഭാഗം മാധ്യമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. എന്‍ഐഎ പോപുലര്‍ഫ്രണ്ടിനെതിരേ  സമര്‍പ്പിച്ചുവെന്ന് പറയുന്ന റിപോര്‍ട്ട് ഉദ്ധരിച്ച് ടൈംസ് ഗ്രൂപ്പ് പ്രസിദ്ധീകരണങ്ങള്‍ തുടങ്ങിവച്ച ദുഷ്പ്രചാരണമാണ് മറ്റു ചില മാധ്യമങ്ങളും ഏറ്റെടുത്തിരിക്കുന്നത്. പ്രവര്‍ത്തകര്‍ക്കെതിരേ യുഎപിഎ ചുമത്തിയ നാലുകേസുകള്‍ ചൂണ്ടിക്കാട്ടിയാണ് വ്യാജവാര്‍ത്തകളും പ്രവര്‍ത്തനം തടയുമെന്നുള്ള ഭീഷണിയും ഉയര്‍ത്തുന്നത്.  വ്യാജവാര്‍ത്തകള്‍ ചമയ്ക്കുന്ന മാധ്യമങ്ങള്‍ക്കെതിരേ സംഘടന നിയമനടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സെക്രട്ടറി എ അബ്ദുല്‍സത്താര്‍, ജില്ലാ പ്രസിഡന്റ് എം എ സലിം പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss