|    Aug 21 Tue, 2018 7:21 am
FLASH NEWS
Home   >  Todays Paper  >  page 10  >  

ഒക്യുപേഷനല്‍ തെറാപ്പിസ്റ്റ് ഒഴിവ്‌

Published : 5th August 2018 | Posted By: kasim kzm

കേരളത്തിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഭിന്നശേഷിക്കാര്‍ക്കായി (ലോ വിഷന്‍) സംവരണം ചെയ്ത ഒക്യുപേഷനല്‍ തെറാപ്പിസ്റ്റിന്റെ താല്‍ക്കാലിക ഒഴിവുണ്ട്. 2018 ജനുവരി ഒന്നിന് 41 വയസ്സ് കവിയരുത്. സംവരണ വിഭാഗത്തിനു നിയമാനുസൃത വയസ്സിളവ് ലഭിക്കും. വേതനം: 27,800-59,400 രൂപ.
അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ഒക്യുപേഷനല്‍ തെറാപ്പിയില്‍ നിന്ന് ലഭിച്ച ബിരുദവും ബിരുദമുള്ളവരുടെ അഭാവത്തില്‍ സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നു ലഭിച്ച ഒക്യുപേഷനല്‍ തെറാപ്പി ഡിപ്ലോമയുമാണു യോഗ്യത.
സര്‍വകലാശാലാ ബിരുദമുള്ള ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി തൊട്ടടുത്ത പ്രഫഷനല്‍ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്‌ചേഞ്ചിലും തിരുവനന്തപുരം ജില്ലയിലെ ഡിപ്ലോമ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ ജില്ലയിലെ അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലും ഒമ്പതിന് മുമ്പ് നേരിട്ട് ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണം.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss