|    Feb 25 Sun, 2018 5:32 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ഐ ലീഗ്: മുംബൈക്കും ഐസ്വാളിനും തോല്‍വി

Published : 29th January 2017 | Posted By: fsq

 

ഷില്ലോങ്: ഐ ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ മുംബൈ എഫ്‌സിക്ക് തുടര്‍ച്ചയായ മൂന്നാം തോല്‍വി. ഷില്ലോങ് ലജോങിനെതിരേ ബൂട്ടണിഞ്ഞ മുംബൈ ഇന്നലെ 1-3ന് പരാജയപ്പെടുകയായിരുന്നു. ലജോങിന്റെ ഹോംഗ്രൗണ്ടില്‍ നടന്ന മല്‍സരത്തില്‍ ഡിപാന്‍ദ ഡിക്കയുടെ ഡബിള്‍ ഗോളിലാണ് ഷില്ലോങ് ലജോങ് ജയം കണ്ടെത്തിയത്. റാങ്ക് പട്ടികയില്‍ 5 മല്‍സരങ്ങളില്‍ നിന്ന് 6 പോയിന്റുമായി ലജോങ് അഞ്ചാംസ്ഥാനത്തും മുംബൈ ആറാംസ്ഥാനത്തുമാണ്. അപരാജിതരായി മുന്നേറുന്ന മോഹന്‍ ബഗാന്‍ 13 പോയിന്റുമായി ഒന്നാംസ്ഥാനത്ത് തുടരുന്നു. 28ാം മിനിറ്റിലും 43ാം മിനിറ്റിലുമായിരുന്ന ഡിപാന്‍ദെ ഷില്ലോങിനു വേണ്ടി വലകുലുക്കിയത്. 56ാം മിനിറ്റില്‍ കരണ്‍ സാംവ്‌നേയിലൂടെ മുംബൈ ഒരു ഗോള്‍ മടക്കി. എന്നാല്‍, കൊന്‍ഷം സിങും ഗോള്‍ നേടിയതോടെ ലജോങ് 3-1ന് മുംബൈയെ മറികടന്നു. ചെന്നൈ സിറ്റിയും ഐസ്വാളും ഏറ്റുമുട്ടിയ മല്‍സരത്തില്‍ എതിരില്ലാത്ത 2 ഗോളുകള്‍ക്ക് ചെന്നൈ ജയിച്ചു. മൂന്നാംസ്ഥാനക്കാരായ ഐസ്വാളിനെ മറികടന്ന ചെന്നൈയുടെ ആദ്യ ടൂര്‍ണമെന്റ് വിജയമാണിത്. ഒമ്പതാം സ്ഥാനത്താണ് ചെന്നൈ ഇപ്പോഴുള്ളത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss