|    Sep 22 Fri, 2017 9:57 am
Home   >  Todays Paper  >  page 11  >  

ഐ ലീഗ് കിരീടം ബംഗളൂരുവിന്

Published : 18th April 2016 | Posted By: SMR

Bengaluru-

ബംഗളൂരു: സീസണില്‍ ഒരു മല്‍സരം ബാക്കിനില്‍ക്കേ ഐ ലീഗില്‍ ബംഗളൂരു എഫ്‌സി കിരീടം ചൂടി. ഇന്നലെ നടന്ന ലീഗിലെ 15ാം റൗണ്ട് മല്‍സരത്തില്‍ സാല്‍ഗോക്കര്‍ എഫ്‌സിയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ഐ ലീഗില്‍ ബംഗളൂരു രണ്ടാം തവണയും ചാംപ്യന്‍മാരായത്.
നേരത്തെ ഐ ലീഗിലെത്തിയ ആദ്യ സീസണില്‍ തന്നെ ബംഗളൂരു കിരീടം ചൂടിയിരുന്നു. 2013-14 സീസണിലായിരുന്നു ബംഗളൂരുവിന്റെ ഈ കിരീടനേട്ടം. ഇന്നലത്തെ വിജയത്തോടെ കഴിഞ്ഞ തവണത്തെ ജേതാക്കളായ മോഹന്‍ ബഗാനു മേല്‍ ബംഗളൂരു അഞ്ച് പോയിന്റിന്റെ ലീഡ് സ്വന്തമാക്കുകയായിരുന്നു.
15 മല്‍സരങ്ങളില്‍ നിന്ന് 32 പോയിന്റാണ് ലീഗില്‍ തലപ്പത്തുള്ള ബംഗളൂരുവിന്റെ സമ്പാദ്യം. ഇത്രയും മല്‍സരങ്ങളില്‍ നിന്ന് 27 പോയിന്റാണ് രണ്ടാമതുള്ള ബഗാന് നേടാനായത്. ശനിയാഴ്ച ബഗാനുമായാണ് ബംഗളൂരുവിന്റെ സീസണിലെ അവസാന മല്‍സരം.
സാല്‍ഗോക്കറിനെതിരേ യുഗേന്‍സന്‍ ലിങ്‌ദോ (എട്ടാം മിനിറ്റ്), പകരക്കാരനായിറങ്ങിയ സെമിന്റന്‍ ഡോഗെല്‍ (87) എന്നിവരാണ് സ്വന്തം തട്ടകത്തില്‍ ബംഗളൂരുവിനു വേണ്ടി വലകുലുക്കിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക