|    Feb 18 Sun, 2018 2:53 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ഐ ലീഗ്: ഈസ്റ്റ് ബംഗാളിന് തകര്‍പ്പന്‍ ജയം

Published : 31st January 2017 | Posted By: fsq

 

ലുധിയാന: ഐ ലീഗ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ മിനര്‍വ പഞ്ചാബിനെതിരേ ഈസ്റ്റ് ബംഗാളിന് തകര്‍പ്പന്‍ ജയം. എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് മിനര്‍വയെ ഈസ്റ്റ് ബംഗാള്‍ നാണം കെടുത്തിയത്. വെഡ്‌സണ്‍ അസ്ലം ഹാട്രിക് ഗോളുകള്‍ സ്വന്തമാക്കി തിളങ്ങി. 42ാം മിനിറ്റില്‍ വില്ലീസ് പ്ലാസ,  66 മിനിറ്റില്‍ റോബിന്‍ സിങ് എന്നിവരും ഈസ്റ്റ് ബംഗാളിന് വേണ്ടി ലക്ഷ്യം കണ്ടു. അഞ്ച് മല്‍സരങ്ങളില്‍ നിന്ന് നാല് ജയങ്ങള്‍ സ്വന്തമാക്കി 13 പോയിന്റുകളോടെ ഈസ്റ്റ് ബംഗാളാണ് ഒന്നാമതുള്ളത്. രണ്ടാം സ്ഥാനത്തുള്ള മോഹന്‍ ബഗാനും 13 പോയിന്റുകളാണുള്ളതെങ്കിലും ഗോള്‍ ശരാശരിയുടെ പിന്‍ബലത്തിലാണ്  ഈസ്റ്റ് ബംഗാള്‍ ഒന്നാമതെത്തിയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss