|    Sep 24 Sun, 2017 8:55 am
Home   >  Todays Paper  >  page 11  >  

ഐ ലീഗില്‍ കേരളത്തിന്റെ സാന്നിധ്യമാവാന്‍ എവര്‍ഗ്രീന്‍ എഫ്‌സി

Published : 15th July 2017 | Posted By: fsq

 

തിരുവനന്തപുരം: ഐ ലീഗിലേക്ക് കേരളത്തില്‍ നിന്നുമൊരു ടീമുണ്ടായേക്കും. ഗോകുലം എഫ്‌സി ഐ ലീഗില്‍ കളിക്കാന്‍ ശ്രമം നടത്തുന്നതിനിടെയാണ് തിരുവനന്തപുരം കേന്ദ്രമാക്കി എവര്‍ഗ്രീന്‍ എഫ്‌സിയെന്ന പേരില്‍ പുതിയൊരു ഐ ലീഗ് ക്ലബ്ബ് തുടങ്ങുന്നതിനുള്ള നീക്കങ്ങള്‍ പുരോഗമിക്കുന്നത്. കെഎഫ്എയുമായി സഹകരിച്ച് സിങ്കപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൈ സ്‌പോര്‍ട്‌സ് മാനേജ്‌മെന്റാണ് ക്ലബ്ബ് രൂപീകരണത്തിന് ചുക്കാന്‍ പിടിക്കുന്നത്. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് ഇന്റര്‍നാഷനല്‍ സ്റ്റേഡിയം ഹോംഗ്രൗണ്ടായി നിശ്ചയിക്കാനാണ് താല്‍പര്യം. ഗ്രൗണ്ടിന്റെ സൗകര്യങ്ങള്‍ വിലയിരുത്തി അനുമതി തേടുന്നതിനായി ടീം പ്രതിനിധികള്‍ അടുത്തദിവസം തന്നെ ഗ്രൗണ്ട് സന്ദര്‍ശിച്ച് കാര്യവട്ടം സ്‌പോര്‍ട്‌സ് ഫെസിലിറ്റീസ് ഉേദ്യാഗസ്ഥരുമായി ചര്‍ച്ച നടത്തും. ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയം ലഭ്യമല്ലെങ്കില്‍ മഞ്ചേരി, കോഴിക്കോട് സ്‌റ്റേഡിയങ്ങള്‍ പരിഗണിക്കും.2017-18 സീസണില്‍ ഐ ലീഗിലേക്ക് ടീമിനെ ഇറക്കുന്നതിന്റെ ആദ്യപടിയായി കമ്പനി കെഎഫ്എയില്‍ ടീമിന്റെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി. കേരളത്തില്‍ ഫുട്‌ബോള്‍ അക്കാദമി സ്ഥാപിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്. തിരുവനന്തപുരത്ത് പ്രഫഷനല്‍ ഫുട്‌ബോള്‍ വളര്‍ത്തുകയാണ് ക്ലബ്ബിന്റെ പ്രധാനലക്ഷ്യമെന്നും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ക്ലബിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുമെന്നും കമ്പനി അധികൃതരും വ്യക്തമാക്കിയിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക