|    Sep 18 Tue, 2018 7:38 pm
FLASH NEWS

ഐ ഡ്രോപ്‌സ് ചിത്രപ്രദര്‍ശനം നാളെ സമാപിക്കും

Published : 10th February 2018 | Posted By: kasim kzm

കോഴിക്കോട്: പെയ്തിട്ടും തീരാത്ത കാര്‍മേഘം പോലെ അതിസങ്കീര്‍ണമാണ് സ്ത്രീയുടെ കണ്ണീര്‍ തുള്ളിയെന്ന് ചിത്രങ്ങളിലൂടെ സമര്‍ഥിക്കുകയാണ് ചിത്രകാരി സ്വാലിഹ നാസര്‍. തന്റെ പുതിയ ചിത്രപ്രദര്‍ശനത്തിലൂടെ ലളിതകലാ അക്കാദമി ആര്‍ട് ഗ്യാലറിയില്‍ നടക്കുന്ന സ്വാലിഹയുടെ ഐ ഡ്രോപ്‌സ് – അഥവാ മിഴിനീര്‍ പൊഴിക്കുമാകാശം’ എന്ന ചിത്രപ്രദര്‍ശനം ധാരാളം ചിത്രാസ്വാദകരെ ആകര്‍ഷിച്ചു. പ്രദര്‍ശനം നാളെ സമാപിക്കും. കഠിനാധ്വാനവും സ്വപ്രയത്്‌നവുംകൊണ്ട് ചിത്രകലയില്‍ വേറിട്ട ഇടം കണ്ടെത്തിയ ചിത്രകാരിയാണ്. കടുത്ത ജീവിതാനുഭവങ്ങളിലൂടെ കടന്നു വന്ന യുവ പ്രതിഭയുടെ സൃഷ്ടികള്‍ അതുകൊണ്ട് തന്നെ ജീവസ്സുറ്റവയുമാണ്. നല്ലൊരു ആര്‍ക്കിടെക്റ്റ് കൂടിയായ കലാകാരി രണ്ട് ഹ്രസ്വചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുമുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss