|    Jun 27 Tue, 2017 5:36 pm
FLASH NEWS
Home   >  News now   >  

ഐ ടി അറ്റ് സ്‌കൂളിന്റെ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് പ്രൈമറി സ്‌കൂളുകളിലേയ്ക്കും

Published : 23rd October 2016 | Posted By: G.A.G

തിരുവനന്തപുരം : ഐടി അറ്റ്് സ്‌കൂള്‍ പ്രോജക്ട് സംസ്ഥാനത്തെ എല്ലാ ലോവര്‍പ്രൈമറി, അപ്പര്‍പ്രൈമറിസ്‌കൂളുകളിലും ബി.എസ്.എന്‍,എല്ലുമായി ചേര്‍ന്ന് വൈഫൈ സൗകര്യമുള്ള ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നു. പതിനായിരത്തോളം സര്‍ക്കാര്‍ എയ്ഡഡ് െ്രെപമറി സ്‌കൂളുകളില്‍ നവംബര്‍ 1 മുതല്‍ 2 എം.ബി.പി.എസ് വേഗതയുള്ള ഡേറ്റാ പരിധിയില്ലാത്ത ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് ലഭ്യമായിത്തുടങ്ങും. ഡേറ്റാ ഉപയോഗം കൂടിയാലും വേഗത കുറയാത്ത പ്രത്യേക സ്‌കീം ആണിത്.
സംസ്ഥാനത്തെ 8 മുതല്‍ 12 വരെ ക്ലാസുകള്‍ നൂതന സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിച്ച് ഹൈടെക്കാക്കുന്നതിന്റെ തുടര്‍ച്ചയായി െ്രെപമറി തലത്തിലും ഐ.ടി പശ്ചാത്തല സൗകര്യമൊരുക്കുന്നതിന്റെ തുടക്കമാണ് ഇതെന്ന് വിദ്യാഭ്യാസ വകുപ്പുമന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് അറിയിച്ചു. 2007 മുതല്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി സ്‌കൂളുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമായി 5000േത്താളം ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് കണക്ഷന്‍ ഐടി@സ്‌കൂള്‍ നല്‍കി വരുന്നുണ്ട്്്. െ്രെപമറി തലത്തില്‍കൂടി ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നതോടെ ഒന്ന് മുതല്‍ 12 വരെയുള്ള മുഴുവന്‍ സ്‌കൂളുകളും ഉള്‍പ്പെടുത്തി ഏകദേശം 15,000േത്താളം കണക്ഷനുകളുമായി രാജ്യത്തെ ആദ്യത്തേതും ഏറ്റവും വലുതുമായ വിദ്യാഭ്യാസ ബ്രോഡ്ബാന്‍ഡ് ശൃംഖലയായി ഇത് മാറും.
െ്രെപമറി തലത്തില്‍ കളിപ്പെട്ടി എന്ന പേരില്‍ ഒന്നു മുതല്‍ നാലുവരെ ക്ലാസുകളിലേയ്ക്കുള്ള ഐസിടി പാഠപുസ്തകങ്ങള്‍ നവംബറില്‍ സ്‌കൂളുകളിലെത്തും.
40% സ്‌കൂളുകളിലും ഡിസംബര്‍ അവസാനത്തോടെയും അവശേഷിക്കുന്നവയില്‍ 2017 മാര്‍ച്ച് 31 നകവും ബി.എസ്.എന്‍.എല്‍ കണക്ഷന്‍ പൂര്‍ത്തിയാക്കും. സ്‌കൂളുകളിലെ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റുമായി ബന്ധപ്പെട്ടു വരുന്ന പരാതികള്‍ പരിഹരിക്കുന്നതിനായി പ്രത്യേക വെബ്‌പോര്‍ട്ടല്‍, കോള്‍സെന്റര്‍ എന്നിവ ബി.എസ്.എന്‍.എല്‍ സജ്ജമാക്കിയിട്ടുണ്ട്. നിലവില്‍ ടെലിഫോണ്‍ കണക്ഷന്‍ ഇല്ലാത്ത സ്‌കൂളുകളില്‍ പ്രത്യേക ഫോണ്‍ കണക്ഷന്‍ നല്‍കിയായിരിക്കും ബ്രോഡ്ബാന്‍ഡ് സംവിധാനമൊരുക്കുക.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക